ടീ ട്രീ കാച്ചേഴ്സ് ദമ്മാമിൽ സംഘടിപ്പിച്ച വാർത്തസമ്മേളനം
ദമ്മാം: രണ്ടുവർഷംമുമ്പ് കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ സൗഹൃദങ്ങൾ ഒന്നിച്ചുകൂടി രൂപവത്കരിച്ച ടീം ട്രീം കാച്ചേഴ്സ് എന്ന സംഘടനക്ക് പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം ദമ്മാമിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് കഴിഞ്ഞ ജനറൽ ബോഡി തെരഞ്ഞെടുത്ത ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കം സംഘടനയുടെ പുതിയ രക്ഷാധികാരിയാകും. ഭാരവാഹികൾ: സിയാ ബിൻ ഷാഹുൾ (പ്രസി.) ശരത് നാരായണൻ (ജന. സെക്ര.), മുറാദ് (ട്രഷ.), മുർഷിദ് മഞ്ചേരിക്കാരൻ, ഉണ്ണികൃഷ്ണൻ (വൈ. പ്രസി.), അബ്ദുസമദ്, രതീഷ് (ജോ. സെക്ര.), അബ്ദുൽ റഷീദ് (ജോ. ട്രഷ.), സതീഷ് കുമാർ (കൺ. ജുബൈൽ), ശ്രീമുരുകൻ (കൺ. അൽ ഹസ).
പ്രവാസ ജീവിതത്തിൽ കലാസ്വപ്നങ്ങളെ സാക്ഷാത്കരിക്കുകയും സൗഹൃദങ്ങളിലൂടെ സാമൂഹിക ഉന്നമനത്തിന് കാരണമാവുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് പ്രസിഡൻറ് സിയാ ബിൻ ഷാഹുലും ജനറൽ സെക്രട്ടറി ശരത് നാരായണനും പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആളുകളെ കണ്ടെത്തുന്നതിനും സംഘടനയുടെ ഭാഗമാക്കുന്നതിനുമായി അംഗത്വ കാമ്പയിന് തുടക്കംകുറിച്ചിട്ടുണ്ട്.
ദമ്മാം മീഡിയ ഫോറം ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ നാസ് വക്കം, സിയാ ബിൻ ഷാഹുൽ, ശരത് നാരായണൻ, മുറാദ്, മുർഷിദ് മഞ്ചേരിക്കാരൻ, ഉണ്ണികൃഷ്ണൻ, ശ്രീമുരുകൻ, അബ്ദുസമദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.