ജിദ്ദ: ജിദ്ദയിലെ മമ്പാട് പഞ്ചായത്ത് പ്രവാസി കൂട്ടായ്മയായ മമ്പാട് വെൽഫെയർ ഫോറത്തിന്റെ ജനറൽ ബോഡി യോഗം ഇ.കെ. സലീം ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഇ.കെ. ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് ജന. സെക്രട്ടറി ഗഫൂർ മമ്പാടും സാമ്പത്തിക റിപ്പോർട്ട് തമീം അബ്ദുല്ലയും അവതരിപ്പിച്ചു. ഹബീബ് റഹ്മാൻ, നൗഷാദ് മമ്പാട്, പി.പി. സലാം എന്നിവർ സംസാരിച്ചു.
രണ്ടു വർഷ കാലാവധിയുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കിസ്മത്ത് മമ്പാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വെൽഫെയർ ഫോറം അംഗം ആയിരിക്കെ മരണമടയുന്നവർക്ക് മരണാനന്തര ആനുകൂല്യമായി പരേതന്റെ കുടുംബത്തിന് നൽകി വന്നിരുന്ന ഒരു ലക്ഷം രൂപ ഒന്നര ലക്ഷം രൂപയായി ഉയർത്താനും, വെൽഫെയർ ഫോറത്തിന്റെ ഇരുപതാം വാർഷികം വിപുലമായി നടത്താനും ജനറൽ ബോഡി യോഗം തീരുമാനിച്ചു. സുൽഫി സ്വാഗതവും സി.കെ. മിലാദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: നിസാം മമ്പാട്, കിസ്മത്ത് മമ്പാട്, ഹബീബ് റഹ്മാൻ, ഇ.കെ. സലീം, പി.പി. സലാം, ഇ.കെ. ഗഫൂർ (രക്ഷാധികാരികൾ), ഗഫൂർ മമ്പാട് (പ്രസി.), തമീം അബ്ദുല്ല (ജന. സെക്ര.), സി.കെ. മിലാദ് (ട്രഷ.), എ.ടി. ഹൈദർ, സുൽഫി, ഫൈസൽ (വൈസ് പ്രസി.), റഫീഖ്, ഹാരിസ് ബാബു, സബീർ അലി (ജോ. സെക്ര.). സബ് കമ്മിറ്റി: നൗഷാദ് മമ്പാട് (ജീവ കാരുണ്യം), ഫിറോസ് പാലക്കൽ (ഇൻഷുറൻസ്), ബി. ഗഫൂർ, ഷിഫിലി (ഐ.ടി വിങ്), സാബിൽ മമ്പാട് (നോർക്ക സെൽ, എംബസി), റഷീദ് അലി, റഫീഖ് (ജോബ് സെൽ). എക്സി. കമ്മിറ്റി അംഗങ്ങൾ: അഫ്സൽ, പി.ടി. ബഷീർ, മുനീർ കണ്ണിയൻ, ഹാഫിസ് ആരോളി, പി.കെ. സലാം, നിസാർ തമ്പാർ, ലബീബ് കാഞ്ഞിരാല, ഷാജി കുരിക്കൾ, തനൂജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.