ജിദ്ദ: സൗദിയിൽ ശബ്ദമലിനീകരണം തടയാൻ പുതിയ വ്യവസ്ഥകൾ നടപ്പാക്കാൻ ആരംഭിച്ചതായി പരിസ്ഥിതി ജല കാർഷിക മന്ത്രാലയം വ്യക്തമാക്കി. സൗദി മന്ത്രിസഭ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച പരിസ്ഥിതി നിയമത്തിലെ ആർട്ടിക്കിൾ 48 അടിസ്ഥാനമാക്കിയ വ്യവസ്ഥകളാണ് നടപ്പാക്കാൻ ആരംഭിച്ചത്. റോഡരികുകൾക്കും നിർമാണസ്ഥലങ്ങൾക്കും പുറമേ താമസ, വാണിജ്യ, വ്യവസായിക പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ വ്യക്തികൾക്കും വ്യവസ്ഥകൾ ബാധകമാണെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കെട്ടിടങ്ങൾ, സൈനിക പ്രവർത്തനങ്ങൾ, സൈറണുകൾ എന്നിവയുടെ ശബ്ദം, വിമാനത്താവളങ്ങൾ, റെയിൽവേ, തുറമുഖങ്ങളിലെ പ്രവർത്തനങ്ങൾ, ദേശീയ ആഘോഷങ്ങൾ എന്നിവ നിയന്ത്രണത്തിലുൾപ്പെടുകയില്ല.
പരിസ്ഥിതി നിരീക്ഷിക്കുന്നതിനായുള്ള ദേശീയ കേന്ദ്രത്തിെൻറ പ്രവർത്തന വ്യാപ്തി നിർവചിക്കുന്നതുകൂടിയാണ് പുതിയ വ്യവസ്ഥകൾ. ചട്ടങ്ങളിൽ പറഞ്ഞ മാനദണ്ഡങ്ങൾക്ക് അനുസൃതമാണോ ശബ്ദനിലവാരമെന്ന് രാജ്യത്തുടനീളം കേന്ദ്രം വിലയിരുത്തും. ശബ്ദമലിനീകരണം നിരീക്ഷിക്കുന്നതിനും അളക്കുന്നതിനും നിയന്ത്രിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കും. ശബ്ദവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക വിവരങ്ങൾ പ്രസിദ്ധീകരിക്കും.
അനുവദനീയമായ ശബ്ദപരിധി കവിയുേമ്പാൾ ആവശ്യമായ നടപടികളും സ്വീകരിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴകളും വ്യവസ്ഥകളിൽ നിർണയിച്ചിട്ടുണ്ട്. ദേശീയ കേന്ദ്രം ആവശ്യപ്പെടുന്ന സമയത്ത് ശബ്ദനിലവാരം നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുക, കേന്ദ്രത്തിൽനിന്ന് അറിയിപ്പ് ലഭിച്ചശേഷം ശബ്ദനിലവാരം കുറക്കാൻ തയാറാകാതിരിക്കുക, നിർണിത സമയങ്ങളും അനുവദനീയമായ ശബ്ദപരിധികളും പാലിക്കാതിരിക്കുക, അനുമതിപത്രത്തിനുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കുക, അനുവദനീയമായ ശബ്ദപരിധി നടപ്പാക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രത്തിനു നൽകാതിരിക്കുക തുടങ്ങിയവ നിയമലംഘനങ്ങളിലുൾപ്പെടും.
വികസന മേഖലകളിലെ സ്ഥാപനങ്ങൾ പാരിസ്ഥിതിക ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക ദേശീയ കേന്ദ്രമായിരിക്കും. കൂടാതെ, പരിസ്ഥിതി മലിനീകരണ സ്രോതസ്സുകൾ നിരീക്ഷിക്കുന്ന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുക, വായു, ജലം, മണ്ണ് എന്നിവയുടെ ഗുണനിലവാരം നിരീക്ഷിക്കുക, പരിസ്ഥിതിപഠനങ്ങൾക്ക് അംഗീകാരം നൽകുക, വികസന പദ്ധതികൾക്ക് പരിസ്ഥിതി ലൈസൻസ് നൽകുക, സ്ഥാപനങ്ങളിലെ പാരിസ്ഥിതിക പരിശോധന, പാരിസ്ഥിതിക നിലവാരം മെച്ചപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ചു പ്രവർത്തിക്കുക എന്നിവയും കേന്ദ്രത്തിെൻറ പ്രവർത്തനപരിധിയിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.