ജിദ്ദ: ‘അണിചേരാം സമസ്ത സരണിയിൽ’ എന്ന ശീർഷകത്തിൽ സമസ്തയുടെ പോഷക ഘടകമായ സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) നടത്തുന്ന അംഗത്വ കാമ്പയിനിന്റെ ഭാഗമായി റാബഖ് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു. കാമ്പയിൻ കാലയളവിൽ അംഗങ്ങളായി ചേർന്ന റാബഖിലെ അഞ്ഞൂറോളം വരുന്ന അംഗങ്ങൾ ഉൾക്കൊള്ളുന്ന ആറ് ഏരിയ കമ്മിറ്റി ഭാരവാഹികളും അംഗത്വ ആനുപാതികമായി നിയോഗിക്കപ്പെട്ട കൗൺസിലർമാരും ചേർന്ന കൗൺസിൽ മീറ്റിലാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്.
റാബഖ് നൂറുൽ ഇസ്ലാം മദ്റസ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ നാഷനൽ കമ്മിറ്റി പ്രതിനിധി റാഷിദ് ദാരിമി തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസറും അഷ്റഫ് തില്ലങ്കേരി നിരീക്ഷകനുമായിരുന്നു. സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡൻറ് അബ്ദുസ്സലീം പുല്ലാളൂർ പാനൽ സമർപ്പിക്കുകയും കൗൺസിൽ അംഗീകാരം നൽകുകയുമായിരുന്നു. ജനറൽ സെക്രട്ടറി വീരാൻകുട്ടി നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: കുഞ്ഞിക്കോയ തങ്ങൾ (ചെയർ.), ഹംസ ഫൈസി കാളികാവ് (പ്രസി.), വീരാൻകുട്ടി ഒറ്റപ്പാലം (ജന. സെക്ര.), അബ്ദുൽ ഖാദർ പാങ്ങ് (ട്രഷ.), ഹംസ മുക്കം (വർക്കിങ് സെക്ര.), ഫഹദ് മലപ്പുറം (ഓർഗ. സെക്ര.), ഹംസ കപ്പൂർ, അബ്ദുറഹ്മാൻ ഹാജി ഒഴുകൂർ, മജീദ് കൂട്ടിലങ്ങാടി (വൈ. ചെയർ.), അബ്ദുൽ നാസർ ഫറോക്ക്.
അബ്ദുൽ അസീസ് കൂട്ടിലങ്ങാടി ഖുലൈസ്, അബ്ദുല്ല മുസ്ലിയാർ, മുസ്തഫ, ഹംസ കൊണ്ടോട്ടി (ഉപദേശക സമിതി), അബ്ദുൽ സലീം പുല്ലാളൂർ, സക്കീർ നടുത്തൊടി, അഷ്കർ ഫൈസി മാളിയേക്കൽ (വൈ. പ്രസി.), മൊയ്തുപ്പ മേൽമുറി, ആരിഫ് വെട്ടം ഖുലൈസ്, ഹാഫിസ് ഒളമതിൽ, നിസാം ബാവ വിളയിൽ (ജോ. സെക്ര.).
ഉപസമിതികളും മുഖ്യ ഭാരവാഹികളും: മുനീർ മുസ്ലിയാർ മംഗളൂരു (ദഅവ ചെയർ.), സിദ്ദീഖ് മുസ്ലിയാർ (കൺ.), ഫിറോസ് അബ്ദുല്ല കാസർകോട് (എജു വിങ് ചെയർ.), അസ്ഹർ മംഗളൂരു (കൺ.), ഫഹദ് മലപ്പുറം (മദ്റസ മാനേജ്മെൻറ് ചെയർ.), ഹംസ മുക്കം (കൺ.), ഗഫൂർ പള്ളിയാലി (ടാലൻറ് ചെയർ.), ഷരീഫ് തൂവൽ (കൺ.), ഷംസീർ മമ്പാട് (വിഖായ ചെയർ.), അനസ് മണ്ണാർക്കാട് (കൺ.), ഷാഫി ഖുലൈസ് (മീഡിയ ചെയർ.).
സ്വലാഹുദ്ദീൻ വിളയിൽ (കൺ.), മൂസക്കുട്ടി വാഴയൂർ (ടീനേജ് ചെയർ.), അസ്ഹർ കാടപ്പടി (കൺ.), റിയാസ് എനർജിയ (ഫാമിലി ചെയർ.), അഷ്റഫ് മുത്തേടം (കൺ.), റാഫി കണ്ണൂർ (റിലീഫ് ചെയർ.), ഹനീഫ കുന്നപ്പള്ളി (കൺ.), മൊയ്തുപ്പ മേൽമുറി (സിയാറ ചെയർ.), അബ്ദുൽ നാസർ ഫറൂഖ് (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.