ജിദ്ദ: വണ്ടൂർ പ്രവാസി കൂട്ടായ്മ ജിദ്ദ ‘വണ്ടൂർ സംഗമം 2023’ എന്ന പേരിൽ വാർഷിക ജനറൽ ബോഡിയും കുടുംബസംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു. ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റഷാദ് കരുമാര പ്രവർത്തന റിപ്പോർട്ടും ട്രഷറർ സവാദ് നാലകത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഗായകരായ മുംതാസ് അബ്ദുറഹ്മാൻ, ബൈജു ദാസ്, ഡോ. ഹാരിസ്, ചന്ദ്രു, കോയ, റംസീന, നൗഫൽ, ദിയ സുബ്ഹാൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി.
നസീറ ടീച്ചർ ചിട്ടപ്പെടുത്തിയ കുട്ടികളുടെ ഒപ്പനയിൽ മിസ്ബ നൗഫൽ, നിമ്ര, ഇസ്സ, മിയ, ഹസീമ, യാര, ഷെമി, ഹിബ, ഷെൻസ എന്നിവരും കോൽക്കളിയിൽ യാസീൻ, സമീ നൗഫൽ, മാസിൽ, റാമി, താനു, ഫെമിൻ, വെയ്ദ്, ഷഹൽ, റാസി, രധു എന്നിവരും അണിനിരന്നു.
കലാപരിപാടികൾക്ക് ബഷീറലി പരുത്തിക്കുന്നൻ, നൗഫൽ ബിൻ കരീം എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ അക്ബർ കരുമാര വരണാധികാരിയായി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സവാദ് നാലകത്ത് നന്ദി പറഞ്ഞു. ഭാരവാഹികൾ: കെ.ടി.എ. മുനീർ (മുഖ്യ രക്ഷാധികാരി), ബേബി നീലാമ്പ്ര (പ്രസി.), സവാദ് നാലകത്ത്, റഷാദ് കരുമാര, ശരീഫ് പൂലാടൻ, കെ.ടി. അബ്ദുൽ മുഹൈമിൻ (വൈസ് പ്രസി.), കെ.ടി. സക്കീർ ഹുസൈൻ (ജന. സെക്ര.).
സമീർ പത്തുതറ, ബഷീറലി പരുത്തിക്കുന്നൻ, റഊഫ് കരുമാര, സുബ്ഹാൻ നെച്ചിക്കാടൻ (സെക്ര.), റോഷിദ് പാറപ്പുറവൻ (ട്രഷ.). നൗഫൽ ബിൻ കരീം, അൻവർ കരിപ്പ, ഹസ്ഫുല്ല പുതിയത്ത്, സി.ടി.പി. ഇസ്മായിൽ, ഹസൈൻ പുന്നപ്പാല, ഷിജു കൊറ്റായി, കെ.ടി. ജംഷി, ഇ. വസീം ഖാൻ, കെ.ടി. ജിഷാൻ, സി. നിസാർ, സജീർ കൈപ്പഞ്ചേരി (പ്രവർത്തക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.