മദീന: പുതിയ ഉംറ സീസണിന് തുടക്കംകുറിച്ച് മദീന വഴി തീർഥാടകരുടെ വരവ് ആരംഭിച്ചു. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ആദ്യ വിമാനത്തിലെത്തിയ തീർഥാടകരെ വിമാനത്താവള, പാസ്പോർട്ട് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. പ്രവേശനനടപടികൾ എളുപ്പമാക്കാൻ അത്യാധുനിക സാങ്കേതിക ഉപകരണങ്ങളാണ് പാസ്പോർട്ട് വകുപ്പ് ഒരുക്കിയിരിക്കുന്നത്. ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. മുഹർറം ഒന്നു മുതലാണ് ഉംറ തീർഥാടകരുടെ വരവ് ആരംഭിച്ചത്. ഇന്ത്യയിൽനിന്നടക്കമുള്ള ഉംറ തീർഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.