സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വ്​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

നീ​സ്, വി​യ​ന, കാ​ബൂ​ൾ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ സൗ​ദി മ​ന്ത്രി​സ​ഭ അ​പ​ല​പി​ച്ചു

ജി​ദ്ദ: അ​ഫ്​​ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ൾ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലും ഫ്ര​ഞ്ച്​ ന​ഗ​ര​മാ​യ നീ​സി​ലെ ച​ർ​ച്ചി​ലും ഒാ​സ്​​ട്രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ വി​യ​ന​യി​ലും ഉ​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ സ​ൽ​മാ​ൻ രാ​ജാ​വി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സൗ​ദി മ​ന്ത്രി​സ​ഭ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നി​ര​പ​രാ​ധി​ക​ളാ​യ ആ​ളു​ക​​ളു​ടെ ജീ​വി​ത​ത്തെ ല​ക്ഷ്യം​വെ​ക്കു​ന്ന, സു​ര​ക്ഷ​യും സ്ഥി​ര​ത​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന, എ​ല്ലാ നി​യ​മ​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ങ്ങ​ൾ​ക്കും പൊ​തു​വാ​യ മ​നു​ഷ്യ​ബോ​ധ​ത്തി​നു​മെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ രാ​ജ്യം നി​രാ​ക​രി​ക്കു​ന്നു.

വി​ദ്വേ​ഷ​വും അ​ക്ര​മ​വും തീ​വ്ര​വാ​ദ​വും സൃ​ഷ്​​ടി​ക്കു​ന്ന എ​ല്ലാ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പി​ഴു​തെ​റി​യേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി​സ​ഭ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്​ നേ​രെ തു​ട​ർ​ച്ച​യാ​യി യ​മ​നി​ലെ ഹൂ​തി​ക​ളും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന​വ​രും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​യും അ​പ​ല​പി​ച്ചു. വി​ദേ​ശ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ സൗ​ദി​യി​ലേ​ക്കു​ള്ള വ​ര​വി​നെ മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്​​തു. ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ ഘ​ട്ടം​ഘ​ട്ട​മാ​യി തീ​​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്​ കീ​ഴി​ലൊ​രു​ക്കി​യ പ​ദ്ധ​തി​ക​ൾ മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്​​തു.

കോ​വി​ഡ്​ ഭീ​ഷ​ണി​ക്കെ​തി​രെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി വി​ശ്വാ​സ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഗ​വ​ൺ​മെൻറ്​ നി​ര​ന്ത​രം ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സ്ഥി​തി​വി​വ​ര​ണ ക​ണ​ക്കു​ക​ളും വി​ല​യി​രു​ത്തി.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി ഇ​ല്ലാ​താ​ക്കു​ന്ന​തി​െൻറ പ്രാ​ധാ​ന്യം മ​ന്ത്രി​സ​ഭ ച​ർ​ച്ച​ചെ​യ്​​തു. പൊ​തു​ഫ​ണ്ടു​ക​ളും ദേ​ശീ​യ നേ​ട്ട​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നും രാ​ജ്യം സാ​ക്ഷ്യം വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​ഗ്ര വി​ക​സ​ന​പ്ര​കി​യ​യെ പി​ന്തു​ണ​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നും അ​ഴി​മ​തി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൊ​തു​മു​ത​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന​വ​രെ​യും വ്യ​ക്തി​താ​ൽ​പ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന്​ തൊ​ഴി​ൽ പ​ദ​വി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രെ​യും സാ​മ്പ​ത്തി​ക അ​ഴി​മ​തി ന​ട​ത്തു​ന്ന​വ​രെ​യും പി​ടി​കൂ​ടാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്​​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.