റിയാദ്: എ.ബി.ബി ഫോർമുല ഇ ലോക ചാമ്പ്യൻഷിപ്പിന്റെ പത്താം സീസൺ മൂന്നാം റൗണ്ടിലെ തന്റെ വിജയം സ്വപ്നസാക്ഷാത്കാരമാണെന്ന് ന്യൂസിലൻഡ് താരം ജാഗ്വാർ ടി.സി.എസ് ഡ്രൈവർ നിക് കാസിഡി പറഞ്ഞു. റിയാദിലെ ദറഇയ സർക്യൂട്ട് ആതിഥേയത്വം വഹിച്ച മത്സരങ്ങളുടെ സമാപനത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഓട്ടം തുടങ്ങാനുള്ള ഉചിതമായ അവസരം മുതലെടുത്ത് ശക്തമായി തുടങ്ങി. ഇതാണ് ഒന്നാം സ്ഥാനം നേടാൻ അവസരം ഒരുക്കിയതെന്നും നിക്ക് കാസിഡി പറഞ്ഞു. കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ നിക്ക് കാസിഡിയെ കിരീടമണിയിച്ചു. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ ചെയർമാനായ അമീർ ഖാലിദ് ബിൻ സുൽത്താൻ ബിൻ ഫൈസൽ സന്നിഹിതനായി.
അതേസമയം, വിവിധ പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള 300ലധികം മാധ്യമപ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ എ.ബി.ബി ഫോർമുല ഇ ലോക ചാമ്പ്യൻഷിപ്. ലോകമെമ്പാടുമുള്ള 16 രാജ്യങ്ങളിലെ 45ലധികം ചാനലുകളിലും ഇത് പ്രക്ഷേപണം ചെയ്തു. ഇതോടെ സൗദി ആതിഥേയത്വം വഹിച്ച എ.ബി.ബി ഫോർമുല രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ടുകൾ അവസാനിച്ചു. ഇനി നാലാം റൗണ്ട് മത്സരം ബ്രസീലിലെ സാവേ പോളോ നഗരത്തിലാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.