ജിദ്ദ: 11 ദിവസമായി ഊണും ഉറക്കവും കുടുബവും ഉപേക്ഷിച്ച് ജാതിയോ മതമോ ഒന്നും നോക്കാതെ കരകവിഞ്ഞൊഴുകുന്ന ചാലിയാറിന്റെ ഇരു കരകളിലും ജീവന്റെ തുടിപ്പ് തേടി തങ്ങളാൽ ആവുന്നതെന്തും ദുരന്തത്തിലകപ്പെട്ടവർക്കുവേണ്ടി സമർപ്പിക്കാൻ തയാറായി മുന്നിട്ടിറങ്ങിയ നിലമ്പൂർ മണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു.
മരത്തടിയിലും ചെളിയിലും പൂണ്ടുകിടന്നതും ഉടൽ വേർപ്പെട്ട് സ്വാന്തം കുടുംബത്തിനു പോലും തിരിച്ചറിയാൻ പറ്റാത്തതുമായ വികൃതമായ 200 ഓളം ശവശരീരങ്ങളാണ് വൈറ്റ് ഗാർഡ് സന്നദ്ധപ്രവർത്തകർ കണ്ടെത്തിയത്.
അവ കഴുകിയും കൂട്ടിയോജിപ്പിച്ചും ചേർത്തുവെച്ചും ആരോ ബാക്കി വെച്ചുപോയ ഉടലിൻ പാതി ചേർത്ത് വെച്ചും, പുഴുവരിക്കാറായതും, കാട്ടുജന്തുക്കൾ കടിച്ചതും, ദുർഗന്ധം വമിക്കാറായതും തുടങ്ങി ജീവനറ്റ എല്ലാ മനുഷ്യ ശരീരങ്ങളെയും തന്റെ കൂടപ്പിറപ്പിപ്പെന്ന രീതിയിലാണ് സന്നദ്ധപ്രവർത്തകർ പരിഗണിച്ചത്.
കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിലമ്പൂർ സി.എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളുടെയും നിറഞ്ഞു കവിഞ്ഞ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് സ്നേഹത്തിന്റെ കൈത്തിരിയുമായി ഉപഹാരങ്ങൾ, സമ്മാന കിറ്റുകൾ തുടങ്ങിയവ നൽകി ഇവരെ ആദരിച്ചത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങളെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിലിന്റെ നേതൃത്വത്തിൽ വനിതാ ലീഗ് വളന്റിയർമാരുടെ സേവനത്തിലൂടെയും വൈറ്റ് ഗാർഡ് വളന്റിയർമാരുടെ നിസ്വാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമായും പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ വൈറ്റ് ഗാർഡിന്റെ പ്രവർത്തനത്തെ നേതാക്കൾ പ്രത്യകമായി അഭിനന്ദിക്കുകയും ആശംസകൾ അർപ്പിക്കുകയുo ചെയ്തു.
മണ്ഡലം യൂത്ത് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് പി.കെ.ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് പി.കെ.ജംഷീദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.എച്ച് ഇഖ്ബാൽ മാസ്റ്റർ, ജനറൽ സെക്രട്ടറി മച്ചിങ്ങൽ കുഞ്ഞു.
എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി കുഞ്ഞാൻ, നിലമ്പൂർ സി.എച്ച് സെന്റർ ചെയർമാൻ പി.വി അലി മുബാറക്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി നിഷാജ് എടപ്പറ്റ, ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കൊമ്പൻ ഷംസു, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് വരിക്കോടൻ, ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.ടി ജുനൈസ്.
ജിദ്ദ മണ്ഡലം കെ.എം.സി.സി വൈസ് ചെയർമാൻ കെ.ടി ഉമ്മർ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.പി ലുഖ്മാൻ, റാഫി വഴിക്കടവ്, യാസർ അറഫാത്ത്, മണ്ഡലം കെഎം.സി.സി ഭാരവാഹികളായ അഫ്സൽ മുണ്ടശ്ശേരി, ശിഹാബ് പൊറ്റമ്മൽ, റാഫി വഴിക്കടവ് എന്നിവർ സംസാരിച്ചു.
കെ.പി.റമീസ്, ഇർഷാദ് കക്കോടൻ, ബക്കർ ചീമാടൻ, സിറാജ് തോണിക്കര, ജാഫർ ചേരിയാടൻ, പി.കെ.അജ്മൽ, മിദ്ലാജ് ചെമ്പരൻ, മൻസൂർ കൈതവളപ്പിൽ, അജ്മൽ അണക്കായ്, അഫ്സൽ കരുളായ്, ശുഐബ് മുത്തു, ഫവാസ് ചുള്ളിയോട്, അഷ്റഫ് ഐക്കാരൻ, നൗഷാദ് പാത്തിപ്പാറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.