റിയാദ്: സ്വകാര്യ ആശുപത്രികളിൽ ആദ്യപരിശോധനക്ക് ശേഷം രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഡോക്ടറെ കാണാൻ കൺസൾട്ടേഷൻ ഫീസ് നൽകേണ്ടതില്ലെന്ന് റിയാദ് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന തീരുമാനങ്ങളും നിർദേശങ്ങളും പാലിക്കാൻ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ബാധ്യസ്ഥമാണെന്ന് സ്വകാര്യ ആരോഗ്യ സ്ഥാപന നിയമത്തിലെ ഏഴാം ഖണ്ഡികയിലെ മൂന്നാം വകുപ്പ് അനുശാസിക്കുന്നു. ആദ്യ പരിശോധനാ തീയതി മുതൽ 14 ദിവസത്തിനുള്ളിൽ സൗജന്യമായി വീണ്ടും ഡോക്ടറെ കാണാൻ രോഗിക്ക് അവകാശമുണ്ടെന്ന് സ്വകാര്യ ആശുപത്രികളിൽ രോഗികളുടെ അവകാശങ്ങളും കടമകളുമായും ബന്ധപ്പെട്ട പ്രമാണം വ്യക്തമാക്കുന്നതായും ആരോഗ്യവകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.