ത്വാഇഫ്: ഇന്ത്യ മഹാരാജ്യത്ത് മതേതരത്വം നിലനിൽക്കാൻ മതേതര കക്ഷികൾ ഒന്നിക്കേണ്ട സമയമായെന്ന് ത്വാഇഫ് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സംഗമം അഭിപ്രായപ്പെട്ടു. ‘മതേതരത്വമാണ് ഇന്ത്യയുടെ മതം’ എന്ന തലക്കെട്ടിൽ ത്വാഇഫ് സമസ്ത ഇസ്ലാമിക് സെന്ററിൽ നടന്ന സംഗമം മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. ശരീഫ് ഫൈസി കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു.
ഒ.എം.എസ് തങ്ങൾ മേലാറ്റൂർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് സാലിഹ് (കെ.എം.സി.സി), ഇക്ബാൽ പെരിന്തൽമണ്ണ (നവോദയ), സഫീർ (ഒ.ഐ.സി.സി) തുടങ്ങിയവർ സംസാരിച്ചു. സൈദലവി ഫൈസി, ഒ.എം.എസ് തങ്ങളെയും ബഷീർ താനൂർ, മുസ്തഫ ഹുദവിയെയും ഷാളണിയിച്ച് ആദരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് റഹ്മാനി പെരിന്തൽമണ്ണ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് താനാളൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.