നോട്ടെക് അവാർഡ് 2022 ഡോ. ഇർഷാദ് കമ്മക്കകത്തിന് രിസാല സ്റ്റഡി സർക്കിൾ ഗൾഫ് എക്സിക്യൂട്ടിവ് അംഗം തല്ഹത് കൊളത്തറ അവാർഡ് സമ്മാനിക്കുന്നു

നോട്ടെക് അവാർഡ് ഡോ. ഇർഷാദ് കമ്മക്കകത്തിന്

യാം​ബു: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) നോ​ട്ടെ​ക് ര​ണ്ടാം എ​ഡി​ഷ​ന്റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നോ​ട്ടെ​ക് അ​വാ​ർ​ഡി​ന് ഡോ. ​ഇ​ർ​ഷാ​ദ് ക​മ്മ​ക്ക​കം അ​ർ​ഹ​നാ​യി. കോ​ഴി​ക്കോ​ട് അ​ര​ക്കി​ണ​ർ സ്വ​ദേ​ശി​യാ​ണ്.

കി​ങ് അ​ബ്ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ണ​വി​ഭാ​ഗം ശാ​സ്ത്ര​ജ്ഞ​ൻ, പോ​ളി​മ​ർ മെ​റ്റീ​രി​യ​ൽ സി​ന്ത​സി​സി​ൽ ഡോ​ക്ട​റേ​റ്റ്, മെ​ച്ച​പ്പെ​ടു​ത്തി​യ വാ​ത​ക വേ​ർ​തി​രി​വി​നു​ള്ള നൂ​ത​ന​മാ​യ മെം​ബ്ര​ൻ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണം തു​ട​ങ്ങി​യ​വ മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ്.

കി​ങ് അ​ബ്ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ശ്രീ​രാ​മ​കു​മാ​ർ ചെ​യ​ർ​മാ​നാ​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​ത്. ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​ണ് നോ​ട്ടെ​ക് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

നോ​ട്ടെ​ക് അ​വാ​ർ​ഡ് ജൂ​റി അം​ഗം ഇ​സ്‍ലാ​മി​ക് ഡെ​വ​ല​പ്മെൻറ് ബാ​ങ്ക് ഇ​ന്ന​വേ​ഷ​ൻ സ്പെ​ഷ​ലി​സ്റ്റ് എ​ൻ​ജി​നീ​യ​ർ നൗ​ഫ​ൽ അ​ബ്ദു​ൽ ക​രീം പ്ര​ഖ്യാ​പി​ച്ചു. രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ഗ​ൾ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ത​ല്ഹ​ത് കൊ​ള​ത്ത​റ അ​വാ​ർ​ഡ് കൈ​മാ​റി.

യാം​ബു ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​ള​ജ് പ്ര​ഫ​സ​ർ ഷ​മീ​ർ ചെ​റു​വാ​ടി, ഐ.​സി.​എ​ഫ് പ്ര​സി​ഡ​ന്റ് കെ.​കെ. മു​ഹ​മ്മ​ദ് സ​ഖാ​ഫി, എ​മി​നെ​ൻ​സ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ സൗ​ദി വെ​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ഷി​ഖ് സ​ഖാ​ഫി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ദി​ഖ് ചാ​ലി​യാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Notech Award To Irshad Kammakakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT