റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഫലസ്തീൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് മുസ്തഫയും ചർച്ച നടത്തി. ഫോൺ കാളിലൂടെയാണ് ഫലസ്തീനിലെ നിലവിലെ സാഹചര്യവും പ്രശ്ന പരിഹാരത്തിന് നടത്തുന്ന ശ്രമങ്ങളും ഇരുവരും ചർച്ച നടത്തിയത്.
ഞായറാഴ്ചയാണ് ഡോ. മുഹമ്മദ് മുസ്തഫ സൗദി വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ചത്. ഫലസ്തീൻ വിഷയത്തിലും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയിലും സൗദിയുടെ നിലപാട് ഉറച്ചതാണെന്നും അത് തുടരുകയും ചെയ്യുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
കിഴക്കൻ ജറൂസലം തലസ്ഥാനമായ 1967ലെ അതിർത്തിയിൽ നിയതമാകുന്ന സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്രബന്ധം ഉണ്ടാകില്ലെന്ന ഉറച്ച നിലപാട് സൗദി അറേബ്യ യു.എസ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും ഇസ്രായേൽ അധിനിവേശ സേനയിലെ എല്ലാ അംഗങ്ങളേയും ഗസ്സയിൽനിന്ന് പിൻവലിക്കമെന്നും ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.