റിയാദ്: ജീവകാരുണ്യ, കല സംഘടനയായ എൻ.എസ്.കെ ‘സ്പന്ദനം 2023’ പരിപാടി സംഘടിപ്പിച്ചു. റിയാദിലെ എക്സിറ്റ് 30ലുള്ള ഖസർ അൽ അറബ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. സലാഹ് ഗ്ലൈസ് അധ്യക്ഷത വഹിച്ചു. സംഘടനയെ കബീർ കാടൻസ് സദസ്സിന് പരിചയപ്പെടുത്തി.
മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച ട്രിക്സ് മാനിയ എന്ന മെന്റലിസം പരിപാടി കാണികളെ ഏറെ ആകർഷിച്ചു. വൈകല്യങ്ങളെ അതിജീവിച്ച് മുന്നേറുന്ന അസീം വെളിമണ്ണ, അലിഫ് മുഹമ്മദ് തുടങ്ങിയവർക്ക് പുറമെ ഗായകരായ കൃതിക, റിതു കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.
റിയാദിലെ കലാകാരന്മാരുടെ വ്യത്യസ്ത പരിപാടികൾ അരങ്ങേറി. നൗഷാദ് സിറ്റിഫ്ലവർ സ്വാഗതവും നിസാർ ഗുരുക്കൾ നന്ദിയും പറഞ്ഞു. നിബിൻ ലാൽ, നേഹ പുഷ്പരാജ് എന്നിവർ അവതാരകരായിരുന്നു. നൗഫൽ പൂവക്കുറിശ്ശി പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.