അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് പ്ര​സി​ഡ​ന്റ് ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദി​ന്റെ മാ​താ​വ് ജി​ദ്ദ​യി​ൽ നി​ര്യാ​ത​യാ​യി

ജി​ദ്ദ: സൗ​ദി​യി​ലെ​യും നാ​ട്ടി​ലെ​യും അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ പ്ര​സി​ഡ​ന്റും പ്ര​വാ​സി വ്യ​വ​സാ​യി​യു​മാ​യ മ​ല​പ്പു​റം ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദി​ന്റെ മാ​താ​വും പ​രേ​ത​നാ​യ ആ​ലു​ങ്ങ​ൽ അ​യ​മു ഹാ​ജി​യു​ടെ ഭാ​ര്യ​യു​മാ​യ കാ​ബ്ര​ൻ ഇ​ത്താ​ച്ചു​മ്മ (82) ജി​ദ്ദ​യി​ൽ നി​ര്യാ​ത​യാ​യി. ഏ​താ​നും മാ​സ​ങ്ങ​ളാ​യി മ​ക്ക​ളു​ടെ​കൂ​ടെ ജി​ദ്ദ​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് അ​സു​ഖ ബാ​ധി​ത​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​യി​ലാ​യി​രു​ന്നു. അ​തി​നി​ടെ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചയാ​യി​രു​ന്നു മ​ര​ണം. ആ​ലു​ങ്ങ​ൾ മു​ഹ​മ്മ​ദി​ന് പു​റ​മെ ജി​ദ്ദ​യി​ലു​ള്ള അ​ബ്ദു​ൽ കാ​ദ​ർ, അ​ബ്ദു​ൽ റ​സാ​ഖ്, അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​ബ്ദു​ൽ ജ​ലീ​ൽ, അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​രും നാ​ട്ടി​ലു​ള്ള അ​ഹ​മ്മ​ദ് കു​ട്ടി, ഫാ​ത്തി​മ (കാ​ട​പ്പ​ടി), പ​രേ​ത​നാ​യ കു​ഞ്ഞീ​ദ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മ​ര​ണാ​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മ​യ്യി​ത്ത് വ്യാ​ഴാ​ഴ്ച് ളു​ഹ​ർ ന​മ​സ്കാ​രാ​ന​ന്ത​രം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കി.

Tags:    
News Summary - Obituary news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.