ബുറൈദ: വിസ തട്ടിപ്പിന് ഇരയായി ജോലിയോ താമസ രേഖകളോ ഇല്ലാതെ ഖസിമിലെ ബുറൈദയിൽ രോഗിയായി മാറി ദുരിതത്തിലായ ബഷീറിന് ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റി നിയമപരമായ രേഖകളുണ്ടാക്കി ഫ്ലൈറ്റ് ടിക്കറ്റ് നൽകി നാട്ടിലേക്ക് അയച്ചു. ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റിയുടെ ജീവകാരുണ്യ വിഭാഗം കൺവീനറും വൈസ് പ്രസിഡന്റുമായ അബ്ദു റഹ്മാൻ കാപ്പാട് ബഷീറിന് വിമാന ടിക്കറ്റ് കൈമാറി . ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പ്രമോദ് കുര്യൻ കോട്ടയം, ഒ.ഐ.സി.സിയുടെ ഉപദേശക സിമിതി ചെയർമാനും ജീവ കാരുണ്യ പ്രവർത്തകനുമായ സക്കീർ പത്തറ, ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം എന്നിവർ ചേർന്ന് ബഷീറിനെ യാത്രയയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.