റിയാദ്: കൊല്ലം ജില്ല കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബിന്റെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
കൊല്ലത്തെ തന്നെ സൗമ്യനായ നേതാവിനെയാണ് മുനമ്പത്ത് വഹാബിന്റെ വിയോഗത്തിലൂടെ കോൺഗ്രസ് പാർട്ടിക്ക് നഷ്ടമായതെന്ന് പ്രസംഗകർ പറഞ്ഞു. പൊതുപ്രവർത്തനത്തിൽ സൗമ്യതയോടെയും ബന്ധങ്ങൾ നിലനിർത്തിയും ഇടപെടുന്ന നേതാവായിരുന്നു മുനമ്പത്ത് വഹാബ് എന്നും അവർ അനുസ്മരിച്ചു.
ബത്ഹ ‘സബർമതി’ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ജില്ല പ്രസിഡന്റ് ശഫീഖ് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അനുസ്മരണ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലുക്കുട്ടൻ ആമുഖ പ്രഭാഷണം നടത്തി.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു. മജീദ് ചിങ്ങോലി, ശംസുദ്ദീൻ ദമ്മാം, സലിം കളക്കര, നൗഫൽ പാലക്കാടൻ, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദാലി മണ്ണാർക്കാട്, അലക്സ് കൊട്ടാരക്കര, യോഹന്നാൻ കുണ്ടറ, നാസർ ലൈസ്, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, സിദ്ദീഖ് കല്ലുപറമ്പൻ, വിൻസൻറ് കെ. ജോർജ്, ബഷീർ കോട്ടയം, നാസർ വലപ്പാട്, നൗഷാദ് കറ്റാനം, ഷാജി മഠത്തിൽ, ജോൺസൺ മാർക്കോസ്, ജയൻ കൊടുങ്ങല്ലൂർ, സന്തോഷ് കണ്ണൂർ, നസീർ ഖാൻ കരുനാഗപ്പള്ളി, മജീദ് മൈത്രി, റിയാസ് മുനമ്പത്ത്, മൊയ്തീൻ പാലക്കാട്, ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.