ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടകാരുടെ കർമങ്ങളുടെ അവസാനംവരെ മിനായിൽ പ്രവർത്തനങ്ങളുമായി നിലകൊണ്ട ജിദ്ദ ഒ.ഐ.സി.സി വളൻറിയർമാർ ആത്മസംതൃപ്തിയുമായി മടങ്ങി. രാപകൽ വ്യത്യാസമില്ലാതെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സേവനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും വളൻറിയർമാർ എല്ലാ ഷിഫ്റ്റിലും പ്രവർത്തിക്കാൻ താൽപര്യം കാണിച്ചതായി വാർത്തക്കുറിപ്പിൽ പറഞ്ഞു. മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിൽനിന്നുള്ള ഒ.ഐ.സി.സിയുടെ നാനൂറിലധികം വളൻറിയർ, ഹാജിമാർ എത്തിത്തുടങ്ങിയത് മുതൽ പ്രവർത്തനനിരതമായിരുന്നു.
നൂറോളം പേർ ജിദ്ദ, മദീന ഹജ്ജ് വെൽഫെയർ ഫോറത്തിലും സേവനരംഗത്തുണ്ട്. ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് ഹജ്ജിനെത്തിയ കെ.പി.സി.സി സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. റീജനൽ പ്രസിഡൻറ് കെ.ടി.എ. മുനീർ, വെൽഫെയർ ജനറൽ സെക്രട്ടറി മാമ്മദ് പൊന്നാനി, ഒ.ഐ.സി.സി ഹജ്ജ് വളൻറിയർ സെൽ കൺവീനർ ഷമീർ നദ് വി കുറ്റിച്ചൽ, കോഓഡിനേറ്റർ അസ്ഹാബ് വർക്കല എന്നിവരുടെ നേതൃത്വത്തിൽ വളൻറിയർമാരെ മീന ടാസ്ക് സജ്ജീകരിക്കുകയും പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.
സി.സി. ശംസു ഹാജി, അഷ്റഫ് വാഴക്കാട്, അമീർ പരപ്പനങ്ങാടി, അഷ്റഫ് കുരിയോട്, ഷാനു കരമന, നസീം പൊന്നാനി, സഹീർഖാൻ, മുഹ്സിൻ, സഹീർ ഖാൻ വരപ്പാറ, നാസർ സൈൻ, ഹുസൈൻ സാദ, റാഷിദ്, അബ്ദുറഹ്മാൻ മൂസ, സമാൻ വാഴക്കാട്, സുഹൈൽ മഞ്ചേരി, നൗഫൽ ഷരീഫ്, അലി കരുവാരകുണ്ട്, അലി തേക്കുതോട്, നൗഷാദ് അടൂർ, ഉസ്മാൻ കരുവാരകുണ്ട്, ബഷീർ പരുത്തികുന്നൻ തുടങ്ങിയവർ സജീവമായി സേവന രംഗത്തുണ്ടായിരുന്നു.
ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിലെ ഒ.ഐ.സി.സി വളൻറിയർമാരുടെ പ്രവർത്തനങ്ങൾക്ക് അബ്ബാസ് ചെമ്പൻ, അഷ്റഫ് വടക്കേക്കാട്, കുഞ്ഞിമുഹമ്മദ് കോടശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. മക്കയിൽ തീർഥാടകർക്ക് ഭക്ഷണ, ആരോഗ്യ സേവന കാര്യങ്ങൾക്ക് ശനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, ശാക്കിർ കൊടുവള്ളി, നൗഷാദ് പെരുന്തല്ലൂർ, മുഹമ്മദ് ഷാ കൊല്ലം, നിഷ നിസാം, ജിബിൻ സമദ്, നിസാം കായംകുളം തുടങ്ങിയവർ നേതൃത്വം നൽകി.
ഹജ്ജ് സേവനകാര്യങ്ങൾക്ക് വേണ്ടിയുള്ള വിമാനത്താവളങ്ങളിലെ വളൻറിയർ പ്രവർത്തനങ്ങൾ, ഹജ്ജ് സേവനപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങൾ, മറ്റു കാര്യങ്ങൾ തുടങ്ങിയവ സാക്കിർ ഹുസൈൻ എടവണ്ണ, ശ്രീജിത്ത് കണ്ണൂർ, രാധാകൃഷ്ണൻ കാവുമ്പായി, അനിൽ കുമാർ പത്തനംതിട്ട തുടങ്ങിയവർ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.