ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ശിഹാബ് എടക്കര സംസാരിക്കുന്നു

ഒ.ഐ.സി.സി ജിദ്ദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: കോവിഡാനന്തര സൗഹൃദങ്ങൾ പുതുക്കുന്നതിനും മാനസിക പിരിമുറുക്കത്തിൽനിന്ന് അയവ് വരുത്തുന്നതിനുമുള്ള വേദിയായി ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റിയുടെ ഇഫ്‍താർ സംഗമം. വിവിധ ജില്ല, ഏരിയ കമ്മിറ്റി, മഹിള വേദി, ജവഹർ ബാലജന വേദി, മക്ക സെൻട്രൽ കമ്മിറ്റി എന്നിവയുടെ പ്രവർത്തകരും വിവിധ സമൂഹിക, സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. ശറഫിയ ദന കാർഗോ കോമ്പൗണ്ടിൽ നടന്ന പരിപാടിയിലെ ഉദ്ബോധന സദസ്സില്‍ പ്രസിഡന്‍റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. മതേതരത്വവും ജനാധിപത്യവും ശരശയ്യയിലേക്ക് നീങ്ങുന്ന രാജ്യത്ത് ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംഗമങ്ങളായികണ്ട് ഭരണതലവന്മാര്‍ വരെ നടത്തിവന്നിരുന്ന ഇഫ്താര്‍ സംഗമങ്ങളും മറ്റെന്തിനെയും പോലെ വര്‍ഗീയവത്കരിക്കപ്പെടുന്ന അവസ്ഥ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശിഹാബ് എടക്കര ഉദ്ബോധന പ്രസംഗം നടത്തി.

നോർക്ക, ക്ഷേമനിധി എന്നിവയുടെ ബോധവത്കരണവും പരിപാടിയിൽ സംഘടിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ജെ.കെ.എഫ് കൺവീനർ ഷിബു തിരുവനന്തപുരം, അൽ അബീർ മെഡിക്കൽ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, മുൻ റീജനൽ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൽ മജീദ് നഹ, അബ്ബാസ് ചെമ്പൻ, അലി തേക്കുതോട്, മുജീബ് മൂത്തേടം, നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്ക് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - OICC Jeddah hosts Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.