ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ജവഹർ ബാലവേദി വിഭാഗം പ്രസിഡന്റ്‌ സ്റ്റീവ് കൊച്ചിട്ടി ജോർജിന് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട ഉപഹാരം കൈമാറുന്നു

ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി

ജിദ്ദ: ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ കീഴിലുള്ള ജവഹർ ബാലവേദി വിഭാഗം പ്രസിഡന്റ്‌ സ്റ്റീവ് കൊച്ചിട്ടി ജോർജിന് യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി ജില്ല പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട ഉപഹാരം കൈമാറി.

ഒ.ഐ.സി.സി ഗ്ലോബൽ അംഗം അലി തേക്കുതോട്, വെസ്റ്റേൺ റീജ്യൻ ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ജില്ല വൈസ് പ്രസിഡന്റ്‌ അയ്യൂബ് ഖാൻ പന്തളം, മഹിളാവേദി ജില്ല പ്രസിഡന്റ്‌ ബിജി സജി, ജില്ല ജനറൽ സെക്രട്ടറി സിയാദ് പടുതോട്, ട്രഷറർ വർഗീസ് സാമുവൽ, സ്നേഹ സാന്ത്വനം ജിദ്ദ കോഓഡിനേറ്റർ സജി ജോർജ് കുറുങ്ങാട്ട്, നിഷാദ് നിസാർ യാംബു തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - OICC Jeddah Pathanamthitta District Committee bids farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.