റിയാദ്: കോഴിക്കോട് ജില്ല ഒ.ഐ.സി.സി റിയാദ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈമാനിയ അൽമലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഭാരവാഹികളും കുടുംബാംഗങ്ങളും സംബന്ധിച്ചു. ജില്ല പ്രസിഡന്റ് എം.ടി. ഹർഷാദ് അധ്യക്ഷത വഹിച്ചു. ഇഫ്താർ കമ്മിറ്റി കൺവീനർ നാസർ മാവൂർ ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സംഗമം ഉദ്ഘാടനം ചെയ്തു.
സലീം കളക്കര റമദാൻ സന്ദേശം നൽകി. ഒ.ഐ.സി.സി ഗ്ലോബൽ, സെൻട്രൽ, ജില്ല കമ്മിറ്റി ഭാരവാഹികളായ റഷീദ് കൊളത്തറ, രഘുനാഥ് പറശ്ശിനിക്കടവ്, ശിഹാബ് കൊട്ടുകാട്, നിഷാദ് ആലങ്കോട്, നവാസ് വെള്ളിമാടുകുന്ന്, ഷഫീഖ് കിനാലൂർ, അലക്സ് കോട്ടയം, ബാലു കുട്ടൻ, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, നാദിർഷാ റഹ്മാൻ, അബ്ദുൽ കരീം കൊടുവള്ളി, ഉമർ ഷരീഫ്, സൻജ്ജീർ കോളിയോട്ട് എന്നിവർ സംസാരിച്ചു. ഷിഹാബ് കൈതപ്പൊയിൽ, ഇഖ്ബാൽ, റിയാസ്, മാസിൻ, റാഫി, റാഷി, സി.കെ. സാദിഖ്, അൽത്താഫ് കോഴിക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അശ്റഫ് മേച്ചീരി സ്വാഗതവും ട്രഷറർ സഫാദ് അത്തോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.