മക്ക : ഈ വർഷത്തെ ഹാജിമാർക്ക് വളന്റിയർ സേവനങ്ങൾ നൽകുന്നതിന് ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി 'ഹജ്ജ് സെൽ 2024' രൂപവത്കരിച്ചു. ഹാജിമാർ മക്കയിലെത്തുന്ന ദിവസം മുതൽ ഹജ്ജ് പൂർത്തിയാക്കി അവസാന ഹാജിയും മക്കയിൽനിന്ന് മടങ്ങുന്നതുവരെയും വളന്റിയർ സേവനം നൽകാനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അതിനായി വിവിധ സബ്കമ്മിറ്റികളും തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോടും ജനറൽ സെക്രട്ടറി ഷാജി ചുനക്കരയും അറിയിച്ചു.
ഭാരവാഹികൾ: നിസാം മണ്ണിൽ കായംകുളം (ചെയർ.), ഷംലാ ഷംനാസ്, അൻവർ ഇടപ്പള്ളി (കൺവീനർമാർ), റോഷ്ന നൗഷാദ് (ചീഫ് കോ ഓഡിനേറ്റർ), ഷംനാസ് മീരാൻ മൈലൂർ, സർഫറാസ് തലശ്ശേരി, അനസ് തേവലക്കര, ഹംസ മണ്ണാർക്കാട്, സമീന സാക്കിർ ഹുസൈൻ, ജസീന അൻവർ, ഷബാന ഷാനിയാസ് (കോർഡിനേറ്റർമാർ), അബ്ദുൽ ജലീൽ അബ്റാജ്, ഇബ്രാഹിം കണ്ണങ്കാർ (ഔട്ട് ഓഫ് സ്റ്റേറ്റ് കോ ഓർഡിനേറ്റേഴ്സ്),മുഹമ്മദ് ഷാ കൊല്ലം, നിസാ നിസാം, ഷീമാ നൗഫൽ, ജെയ്സ് സാഹിബ്, ഹബീബ് റഹ്മാൻ (മെഡിക്കൽ വിംഗ് കോ ഓർഡിനേറ്റേഴ്സ്), ഷാജി ചുനക്കര (ഫുഡ് കമ്മിറ്റി ചെയർമാൻ),സാക്കിർ കൊടുവള്ളി, സനൂഫ് നിലമ്പൂർ, റഫീഖ് വരന്തരപ്പിള്ളി, സർഫറാസ് തലശ്ശേരി, അനസ് തേവലക്കര, അബ്ദുൽ സലാം അടിവാട്, ഷംനാസ് മീരാൻ മൈലൂർ, റിയാസ് വർക്കല, നൗഷാദ് കണ്ണൂർ, നൗഷാദ് എടക്കര, ഫിറോസ് എടക്കര,അബ്ദുൽ കരീം പൂവ്വാർ, ശറഫുദ്ദീൻ പൂഴിക്കുന്നത്ത് (കമ്മിറ്റി അംഗങ്ങൾ), ഷാനിയാസ് കുന്നിക്കോട്, അബ്ദുൽ സലാം അടിവാട്, സർഫറാസ് തലശ്ശേരി, റഫീഖ് വരന്തരപ്പിള്ളി. (മീഡിയാ വിംഗ് ), സാക്കിർ കൊടുവള്ളി, നിസാം മണ്ണിൽ കായംകുളം, ഷംനാസ് മീരാൻ മൈലൂർ, അനസ് തേവലക്കര.(പർച്ചെയ്സ് കമ്മിറ്റി),ഹാരിസ് മണ്ണാർക്കാട്, ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര,സാക്കിർ കൊടുവള്ളി, ഹുസൈൻ കല്ലറ, മുഹമ്മദ് ഷാ കൊല്ലം, നൗഷാദ് തൊടുപുഴ, അബ്ദുൽസലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി,ഹസീന മുഹമ്മദ് ഷാ (ഹജ്ജ് സെൽ ഗവേണിംഗ് ബോഡി), നൗഷാദ് തൊടുപുഴ, ഷംനാസ് മീരാൻ മൈലൂർ, മുഹമ്മദ് ഷാ കൊല്ലം, ജെസിൻ കരുനാഗപ്പള്ളി, ഷബാന ഷാനിയാസ്, ഷീമാ നൗഫൽ (ഫിനാൻസ് കമ്മിറ്റി). വിപുലമായ വളണ്ടിയർ മീറ്റ് വെള്ളിയാഴ്ച്ച മക്കയിലെ പാനൂർ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ രാത്രി 9 മണിക്ക് നടക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.