മ​ല​യാ​ളി ഹാ​ജി​മാ​ർ​ക്ക് ഒ.​ഐ.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ

സ്വീ​ക​ര​ണം ന​ൽ​കു​ന്നു

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് സം​ഘ​ത്തെ ഒ.​ഐ.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ സ്വീ​ക​രി​ച്ചു

മ​ക്ക: കേ​ര​ള​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് വ​ഴി മ​ക്ക​യി​ലെ​ത്തി​യ ആ​ദ്യ ഹ​ജ്ജ് സം​ഘ​ത്തി​ന് മ​ക്ക അ​സീ​സി​യ​യി​ൽ ഒ.​ഐ.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30നും 11.30​നും ആ​യി ബി​ൽ​ഡി​ങ് ന​മ്പ​ർ 260, 325 എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​സം​ഘം എ​ത്തി​യ​ത്.

ഒ.​ഐ.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ല്ലി​ന്റെ വ​നി​ത വ​ള​ന്റി​യ​ർ​മാ​രും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള വ​ള​ന്റി​യ​ർ സം​ഘം ത​ന​താ​യ അ​റേ​ബ്യ​ൻ രീ​തി​യി​ൽ സ്വാ​ഗ​ത​ബൈ​ത്ത് ആ​ല​പി​ച്ചും കാ​ര​ക്ക, മ​ധു​രം, ജ്യൂ​സ്, ബി​സ്‌​ക​റ്റ് തു​ട​ങ്ങി​യ​വ ന​ൽ​കി​യു​മാ​ണ് സ്വീ​ക​രി​ച്ച​ത്. ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും മ​ക്ക ഒ.​ഐ.​സി.​സി ഹ​ജ്ജ് സെ​ല്ലി​ന്റെ​യും ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും വി​മ​ൻ​സ് വി​ങ്ങി​ന്റെ​യും വ​നി​ത വ​ള​ന്റി​യ​ർ ടീ​മി​ന്റെ​യും ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - OICC Makkah Hajj Cell Receives Hajj Team from Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.