ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ഇഫ്താർ സംഗമം ജനപങ്കാളിത്തംകൊണ്ടും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായി. ശറഫിയ്യ ദാന ഇന്റർനാഷനൽ കാർഗോ കോമ്പൗണ്ടിൽ നടന്ന ഇഫ്താർ സംഗമം അൽ അബീർ മെഡിക്കൽ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. പുണ്യറമദാനിലെ വ്രതാനുഷ്ഠാനത്തിലൂടെ കൈവരിക്കുന്ന വിശുദ്ധിയും സമൃദ്ധിയുടെ പ്രതീകമായ വിഷുവും പ്രത്യാശയുടെ ഈസ്റ്ററും മാനവരാശിക്ക് നൽകുന്ന സന്ദേശം മഹത്തരമാണെന്നും മതസൗഹാർദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ സാമൂഹിക സംഘടനകൾ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാവ് അബ്ദുൽമജീദ് നഹ, നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, കെ.എം.സി.സി നേതാക്കളായ സീതി കൊളക്കാടൻ, നാസർ വെളിയംകോട്, അൽഗാംദി ട്രേഡിങ് കമ്പനി ജനറൽ മാനേജർ ഫർഷാദ് കാരി എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ 'സാന്ത്വനം-2022'പദ്ധതിയുടെ ഭാഗമായുള്ള തയ്യൽ മെഷീൻ വിതരണ ഉദ്ഘാടനം യു.എം. ഹുസൈന് കൈമാറി ഉണ്ണീൻ പുലാക്കൽ നിർവഹിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന ഒ.ഐ.സി.സി നേതാവ് ഒ.എം. നാസറിനുള്ള മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപഹാരം ഹക്കീം പാറക്കൽ കൈമാറി. ഹുസൈൻ ചുള്ളിയോട്, മുസ്തഫ പെരുവള്ളൂർ, അലവി ഹാജി കാരിമുക്ക്, ഇബ്രാഹിം പേങ്ങാടൻ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, അഷ്റഫ് അഞ്ചാലൻ, ആസാദ് പോരൂർ, സാഹിർ വാഴയിൽ, അസ്കർ കാളികാവ്, ഉമ്മർ മങ്കട, മുജീബ് പാക്കട, അബ്ദുറഹ്മാൻ വേങ്ങര, റഫീഖ് കാവുങ്ങൽ, ഫിറോസ് കന്നങ്ങാടൻ, നൗഷാദ് ചാലിയാർ, റഹീം മേക്കമണ്ണിൽ, ഇസ്മായിൽ കൂരിപ്പൊയിൽ, അഷ്ഫാഖ് പുള്ളാട്ട് എന്നിവർ നേതൃത്വം നൽകി. സി.എം. അഹമ്മദ് സ്വാഗതവും ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.