ജിദ്ദ: ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, ഭരണരംഗത്ത് സമാനതകളില്ലാത്ത സംഭാവനകളർപ്പിക്കുകയും രാജ്യാന്തര തലത്തിൽ ലോകരാഷ്ട്രങ്ങൾ ആദരവോടെ നോക്കിക്കാണുകയും ചെയ്തിരുന്ന നേതാവായിരുന്നു ഇന്ദിര ഗാന്ധിയെന്ന് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണ യോഗം വിലയിരുത്തി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി രക്തസാക്ഷിത്വം വഹിച്ച ഇന്ദിര ഗാന്ധിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണ പരിഷ്കാരങ്ങൾ ഇന്ത്യയുടെ പുരോഗതിയിൽ നിർണായക പങ്കു വഹിച്ചതായും യോഗം വിലയിരുത്തി.
ഫലസ്തീനിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടർന്നുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഫലസ്തീൻ വിഷയത്തിൽ ഇന്ദിരാഗാന്ധിയുടെയും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും നിലപാടുകൾ ആയിരുന്നു ശരി എന്ന് കൂടുതൽ തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും യോഗം വിലയിരുത്തി.
മുൻ വൈസ് പ്രസിഡൻറ് ആസാദ് പോരൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുതിയ കമ്മിറ്റി ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. കോളജ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെ.എസ്.യു പ്രവർത്തകരെ യോഗം അഭിനന്ദിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡൻറ് അയ്യൂബ് പന്തളം, അനിൽകുമാർ പത്തനംതിട്ട, മജീദ് കോഴിക്കോട്, ഇ.പി മുഹമ്മദലി മക്കരപ്പറമ്പ്, മുസ്തഫ ചേളാരി, ഫിറോസ് ചെറുകോട്, ഉസ്മാൻ കുണ്ടുകാവിൽ, അബ്ദുറഹ്മാൻ വേങ്ങര, ഷിബു കാളികാവ്, സി.ടി.പി. ഇസ്മാഈൽ, യു.എം. ഹുസൈൻ മലപ്പുറം, പി.ടി. റിയാസ്, നജ്മുദ്ദീൻ ചുങ്കത്തറ, പ്രിൻസാദ് കോഴിക്കോട്, ഖാദർ കരുവാരകുണ്ട്, കുഞ്ഞാൻ പൂക്കാട്ടിൽ, കമാൽ കളപ്പാടൻ അക്ബർ കൂരിയാട് എന്നിവർ സംസാരിച്ചു. ഇസ്മാഈൽ കൂരിപ്പൊയിൽ സ്വാഗതവും സമീർ വളരാട് നന്ദിയും പറഞ്ഞു. അലി ബാപ്പു, സമീർ കാളികാവ്, സാദിഖ് കൊക്കർണി പോരൂർ, സൽമാൻ ചോക്കാട്, ഷിനോദ് പോരൂർ, എം.ടി. അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.