ദമ്മാം: കെ.പി.സി.സി നിർദേശപ്രകാരം ഒ.ഐ.സി.സി ഗൾഫിൽ ആരംഭിച്ച മെംബര്‍ഷിപ് കാമ്പയിന് ദമ്മാം റീജ്യൻ പത്തനംതിട്ട ജില്ല കമ്മിറ്റിയും തുടക്കംകുറിച്ചു. അംഗത്വ വിതരണോദ്ഘാടനം ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ് റാവുത്തർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ദമ്മാമിലെയും പരിസര പ്രദേശങ്ങളിലെയും പത്തനതിട്ട ജില്ലക്കാരായ പ്രവാസികൾ അംഗത്വത്തിനായി 0555481949, 0551486678, 0502267652 നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ല പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ അറിയിച്ചു.
\ജില്ലയിൽനിന്നുള്ള റീജനൽ കമ്മിറ്റി ഭാരവാഹിയും ജില്ല കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ വച്ച് മെമ്പർഷിപ്പുകൾ സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് പാറക്കൽ സ്വാഗതവും സെക്രട്ടറി സിബി മാത്യു നന്ദിയും പറഞ്ഞു. ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ജോർജ് തോമസ്, എബ്രഹാം തോമസ്, സെക്രട്ടറിമാരായ ജോൺ പി. വർഗീസ്, വനിത വേദി കോഓഡിനേറ്റർ ബെറ്റി പീറ്റർ, എക്സിക്യൂട്ടിവ് അംഗങ്ങളായ തോമസ് പീറ്റർ, തോമസ് പതാലിൽ, ജിജോ വർഗീസ്, റിന്റു കരോളിൽ, ഷാജി കുമാർ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.