ദമ്മാം: ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് തോമസ് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ദമ്മാം ബദർ അൽറാബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറും ലോക കേരള സഭാംഗവുമായ ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഹനീഫ് റാവുത്തർ ആമുഖപ്രഭാഷണം നടത്തി.
കെ.പി.സി.സി നിർവാഹകസമിതി അംഗവും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അഹമ്മദ് പുളക്കലിനെ ജില്ല കമ്മിറ്റി ആദരിച്ചു. തോമസ് തൈപ്പറമ്പിൽ പൊന്നാട അണിയിച്ചു. ഹനീഫ് റാവുത്തർ ഉപഹാരം സമ്മാനിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ അർച്ചന അഭിഷേക്, വ്യാപാരി വ്യവസായി കോൺഗ്രസ് വനിത വിഭാഗം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സൗമ്യ ഷമീർ എന്നിവരെയും ആദരിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, ദമ്മാം റീജനൽ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഇ.കെ. സലീം, വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ, ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി, വനിതാവേദി ജനറൽ സെക്രട്ടറി ഷിജില ഹമീദ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജേക്കബ് പാറക്കൽ സ്വാഗതവും വൈസ് പ്രസിഡൻറ് ഏബ്രഹാം തോമസ് നന്ദിയും പറഞ്ഞു. സാം ചെറിയാൻ, സുനിൽ പണിക്കർ, ജോൺ വർഗീസ്, സിബി മാത്യു, റോയ് വർഗീസ്, സോണി ജോൺ, ജിജോ വർഗീസ്, തോമസ് മാത്യു, സാം മാത്യു, സാജൻ സ്കറിയ, തോമസ് പീറ്റർ, ബെറ്റി പീറ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.