ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന് എറണാകുളം ജില്ല ഒ.ഐ.സി.സി കമ്മിറ്റി സ്വീകരണം നൽകി.‘മീറ്റ് ദി എം.പി’ എന്ന പേരിൽ നടത്തിയ പരിപാടി ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. പ്രളയത്തിലും ദുരിതത്തിലും എം.പിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പ്രവാസി പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിച്ചത് പ്രവാസി സമൂഹം നന്ദിയോടെ ഓർക്കുമെന്നും ഹക്കീം പാറക്കൽ പറഞ്ഞു. ഒ.ഐ.സി.സി എറണാകുളം ജില്ല പ്രസിഡന്റ് ഹർഷദ് ഏലൂർ അധ്യക്ഷത വഹിച്ചു.
വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൈസൽ എളമരം ഗാന്ധിസ്മൃതി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി നാൾക്കുനാൾ വർധിക്കുകയാണെന്നും ഫാഷിസ്റ്റ് ശക്തികൾ ഗാന്ധിയെ കൊന്നു കൊതിതീരാതെ വീണ്ടും കൊല്ലുന്ന തരത്തിൽ ഗാന്ധിജി വിഭാവനം ചെയ്ത ആശയങ്ങൾക്കെതിരായി നീങ്ങുകയാണെന്നും ഡീൻ കുര്യാക്കോസ് എം.പി അഭിപ്രായപ്പെട്ടു. ജനകീയ മുന്നേറ്റത്തിലൂടെ ബി.ജെ.പി സർക്കാറിനെ താഴെ ഇറക്കാൻ അധികനാളില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാർ മോദിയുടെ ദാസനായി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ചരിത്ര വിജയമാകുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങളും ഇടപെടലുകളും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡീൻ കുര്യാക്കോസ് എം.പിയെ ഇടുക്കി ഒ.ഐ.സി.സി കമ്മിറ്റിക്കുവേണ്ടി ജിജോ മാത്യു ഷാൾ അണിയിച്ചു. മുസ്തഫ പെരുവള്ളൂർ, അലി തേക്കുതോട്, സി.എം അഹ്മദ്, സഹീർ മാഞ്ഞാലി, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, രാധാകൃഷ്ണൻ കാവുമ്പായി, അസ്ഹാബ് വർക്കല, മുജീബ് തൃത്താല, അസാദ് പോരൂർ, മനോജ് മാത്യു, ശരീഫ് അറക്കൽ, അനിൽ കുമാർ പത്തനംതിട്ട, അഷ്റഫ് അഞ്ചലൻ, യാസിർ നായിഫ്, അബൂബക്കർ ദാദാഭായ് ട്രാവൽസ്, അയൂബ് പന്തളം, ഉമ്മർ മങ്കട, ഇസ്മായിൽ കൂരിപ്പൊയിൽ, ഷിബു കാളികാവ്, ഫൈസൽ, അബുനാസർ കോഴിത്തൊടി, ഇഖ്ബാൾ പൂക്കുന്ന്, റഫീഖ് മൂസ, സലീം കണ്ണാനാംകുഴി, നൗഷാദ് പേരുന്തല്ലൂർ, രഞ്ജിത്ത് ആലപ്പുഴ, ഷൈജു നെട്ടൂർ, നൗഫൽ മാഞ്ഞാലി, ഫാസിൽ സാദിഖ് എന്നിവർ ആശംസകൾ അറിയിച്ചു. എറണാകുളം ജില്ല ജനറൽ സെക്രട്ടറി ബാബു ജോസഫ് തുണ്ടത്തിൽ സ്വാഗതവും അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.