റിയാദ:് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനായി ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക കൺെവന്‍ഷന്‍ സംഘടിപ്പിച്ചു. നാട്ടിലും റിയാദിലും സബ് കമ്മിറ്റികള്‍ ഉണ്ടാക്കി വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അല്‍മാസ് ഒാഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രഘുനാഥ് പറശ്ശിനിക്കടവ് ആമുഖപ്രഭാഷണം നടത്തി.
അഴിമതിയിലും വിശ്വാസവഞ്ചനയിലും അകപ്പെട്ട ഇടതുസര്‍ക്കാറിനെതിരെ പ്രതികരിക്കാനുള്ള ഏറ്റവും നല്ല അവസരമായി ത്രിതല പഞ്ചായത്ത് െതരഞ്ഞെടുപ്പ് മാറുമെന്നും പ്രവാസികളെ പാടെ അവഗണിച്ച സര്‍ക്കാറിനെതിരെ പ്രതികരിക്കാനുള്ള അവസരമായി പ്രവാസി കുടുംബങ്ങള്‍ വോെട്ടടുപ്പിനെ കാണേണ്ടതുണ്ടെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. റസാഖ് പൂക്കോട്ടുംപാടം, നവാസ് വെള്ളിമാട്കുന്ന്, ഷാനവാസ് മുനമ്പത്ത്, അസ്ക്കര്‍ കണ്ണൂര്‍, ബാലു കുട്ടന്, സുരേഷ് ശങ്കര്‍, ബഷീര്‍ കോട്ടയം, അബ്ദുല്‍ ഖരിം, അബ്ദുല്‍ ജലീല്‍, അമീര്‍ പട്ടണത്ത്, ഉമര്‍ കാസര്‍കോട്, മാള മുഹ്യിദ്ദീന്, അബ്ദുല്‍ സലിം അര്‍ത്തിയില്‍, ഷെഫീഖ് പൂരക്കുന്നില്‍, രാജു തൃശൂര്‍, നാസര്‍ വലപ്പാട് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറല്‍ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.