ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപവത്കരിച്ചതിന്റെ 25ാം വാർഷികം സമുചിതമായി സംഘടിപ്പിക്കുന്നു. ഈ മാസം 20ന് വൈകീട്ട് ഏഴുമുതൽ ജിദ്ദ ശറഫിയ കരം ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ കലാ, സാംസ്കാരിക, ജീവകാരുണ്യ, മാധ്യമ പ്രവർത്തനമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളുകളെ ആദരിക്കും.
ആഘോഷ പരിപാടികളുടെ പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു. പ്രസിഡൻറ് അസ്ഹാബ് വർക്കല അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടിയിലെ സാംസ്കാരിക സമ്മേളനത്തിെൻറ രൂപരേഖ ജനറൽ സെക്രട്ടറി ഷമീർ നദ്വി കുറ്റിച്ചൽ അവതരിപ്പിച്ചു.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക്, ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങളായ ഷംനാദ് കണിയാപുരം, ജാഫർ ശരീഫ്, ഹുസൈൻ മണക്കാട്, വിവേക് ജി. പിള്ള, ഷാനു കരമന, നവാസ് ബീമാപള്ളി, സുഭാഷ്, ഷജീർ കണിയാപുരം, സഫീർ അലി, മൻസൂർ പനവൂർ, മണികണ്ഠൻ, ഹംസ, മനോജ് നെയ്യാറ്റിൻകര, സുൽഫിക്കർ നടയറ, മുഹ്സിൻ പെരുകുളം, വനിത കമ്മിറ്റി പ്രസിഡൻറ് മൗഷ്മി ശരീഫ്, സെക്രട്ടറി സോഫിയ സുനിൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷമീർ നദ്വി സ്വാഗതവും വൈസ് പ്രസിഡൻറ് വിവേക് ജി. പിള്ള നന്ദിയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖ്യസേവന മേഖലയായി ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം ജില്ല കമ്മിറ്റി കലാസാഹിത്യ, സാംസ്കാരിക മേഖലകളിൽ സജീവശ്രദ്ധ പതിപ്പിക്കാനും തീരുമാനിച്ചതായി പ്രസിഡൻറ് അസ്ഹാബ് വർക്കല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.