പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം ജി​ല്ല ഒ.​ഐ.​സി.​സി ജി​ദ്ദ ക​മ്മി​റ്റി ഭാ​ര​വാ​ഹി അ​ബ്​​ദു​ൽ ല​ത്തീ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു 

അ​ബ്​​ദു​ൽ ല​ത്തീ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് ഒ.​​െഎ.സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം ജി​ല്ല ഒ.​ഐ.​സി.​സി ജി​ദ്ദ ക​മ്മി​റ്റി ഭാ​ര​വാ​ഹി അ​ബ്​​ദു​ൽ ല​ത്തീ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ആ​സാ​ദ് പോ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി ഘ​ട​ക​ത്തി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ക​നാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫ് ന​ല്ലൊ​രു ചി​ന്ത​ക​നും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ങ്ങി​യ 'ഫ്രീ​ഡം @ മി​ഡ്നൈ​റ്റ്' അ​ട​ക്ക​മു​ള്ള അ​മ്പ​തി​ൽ​പ​രം പു​സ്ത​ക​ങ്ങ​ൾ ഹൃ​ദി​സ്ഥ​മാ​ക്കി​യ വ​ലി​യ വാ​യ​നാ​നു​ഭ​വ സ​മ്പ​ത്തു​മു​ള്ള വ്യ​ക്തി​യു​മാ​ണ്. ഒ.​ഐ.​സി.​സി ലൈ​ബ്ര​റി​യി​ലേ​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ പു​സ്ത​ക​ങ്ങ​ൾ ആ​സാ​ദ് പോ​രൂ​ർ ഏ​റ്റു​വാ​ങ്ങി.

ഹു​സൈ​ൻ ചു​ള്ളി​യോ​ട്, അ​ഷ്‌​റ​ഫ്‌ അ​ഞ്ചാ​ല​ൻ, ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി, ഇ​സ്മാ​ഈ​ൽ കൂ​രി​പ്പൊ​യി​ൽ, അ​സ്‌​ക​ർ കാ​ളി​കാ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ഹി​ർ വാ​ഴ​യി​ൽ സ്വാ​ഗ​ത​വും എം.​ടി. ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC travels to Abdul latheef Perinthalmanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.