ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യനൽ കമ്മിറ്റിയുടെ ഈ വർഷത്തെ ഹജ്ജ് വളന്റിയർ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി സംഘാടകർ അറിയിച്ചു. ഹജ്ജ് സെൽ മീറ്റിംങ് ശറഫിയ അൽ അബീർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. സേവന സന്നദ്ധരായ വനിതാ വളന്റിയർമാരുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരെ ഹജ്ജ് വളന്റിയർ സേവനങ്ങൾക്ക് സജ്ജരാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം, ഒ.ഐ.സി.സി ഹജ്ജ് സെൽ എന്നിങ്ങനെ രണ്ടു തലത്തിൽ ഒ.ഐ.സി.സി ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ള പ്രവർത്തകർ വളന്റിയർ സേവനങ്ങളിൽ പങ്കാളികളാകും. മക്ക, മിന, അറഫാ, മുസ്ദലിഫ, മദീന തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്ക് പുറമെ ജിദ്ദ വിമാനത്താവളത്തിലും സേവന പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഒ.ഐ.സി.സി ഹജ്ജ് സെൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സേവന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് വിവിധ സമിതികൾ രൂപവത്കരിച്ചിട്ടുണ്ടെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.