ഹഫർ: പെരുന്നാൾദിനങ്ങളെ ആഹ്ലാദത്തിർമിപ്പിലാക്കി ഹഫർ അൽ ബാത്വിൻ ഒ.ഐ.സി.സി ഒരുക്കിയ ഈദുത്സവം വേറിട്ട അനുഭവമായി. ശിങ്കാരിമേളം, ഒപ്പന, നൃത്തനൃത്യങ്ങൾ, ഗാനസദസ്സ് രാത്രിയേറെ വൈകുവോളം സദസ്സിന് അപൂർവ അനുഭവങ്ങൾ സമ്മാനിച്ചു.
പ്രസിഡൻറ് ടി.എ. സലിം കീരിക്കാട് അധ്യക്ഷത വഹിച്ചു. ആഘോഷപരിപാടികൾ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറായി നിയമിതനായ ബിജു കല്ലുമലക്ക് ഹഫർ അൽ ബാത്തിൻ ഘടകത്തിന്റെ സ്നേഹാദരവ് സിദ്ദീഖ് ബേക് വേ കൈമാറി.
2023-2025 കാലയളവിലേക്കുള്ള അംഗത്വ കാർഡ് പ്രോഗ്രാം കൺവീനർമാരായ സൈഫുദ്ദീനും രതീഷും ചേർന്ന് ദമ്മാം റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സലീമിൽനിന്ന് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ഹഫർ ഒ.ഐ.സി.സി ഭാരവാഹികളായ ഇഖ്ബാൽ ആലപ്പുഴ, സജി പടിപ്പുര, ഷബ്നാസ് കണ്ണൂർ, അനൂപ്, ജേക്കബ്, ജിതേഷ്, സാബു സി. തോമസ്, നൂഹുമാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിനാജ് കരുനാഗപ്പള്ളി സ്വാഗതവും വിപിൻ മറ്റത്ത് നന്ദിയും പറഞ്ഞു. ദമ്മാമിൽ നിന്നുമെത്തിയ നിതിൻ കണ്ടമ്പേത്തായിരുന്നു അവതാരകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.