റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ആവണി 2024’ വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. മലസ് ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡൻറ് മുകുന്ദൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് സെബിൻ ഇക്ബാൽ യോഗം ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയ ആവണി, മികച്ച രീതിയിൽ മൂന്നാം സീസണും സംഘടിപ്പിക്കാൻ സംഘാടക സമിതിക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നൗഫൽ ഉള്ളാട്ട്ചാലി സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
കേന്ദ്ര ജോ.സെക്രട്ടറിയും മലസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ്, ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്രകമ്മിറ്റിയംഗവുമായ നസീർ മുള്ളൂർക്കര എന്നിവർ സംസാരിച്ചു.
അഷറഫ് പൊന്നാനി (ചെയർ.), അമർ പൂളക്കൽ, രാഗേഷ്, കൺവീനർ മുരളി കൃഷ്ണൻ (വൈ. ചെയർ.), അബ്ദുൽ വദൂദ്, ഷാനവാസ് (ജോ. കൺ.), നൗഫൽ ഷാ (സാമ്പത്തിക കമ്മിറ്റി കൺ.), ഷമീം മേലേതിൽ (ഭക്ഷ ണ കമ്മിറ്റി കൺ.), ഫൈസൽ കൊണ്ടോട്ടി (പ്രോഗ്രാം കമ്മിറ്റി കൺ.) എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയെ രൂപവത്കരിച്ചു. മലസ് ഏരിയ വൈസ് പ്രസിഡൻറ് സമീർ അബ്ദുൽ അസീസ് സ്വാഗതവും സംഘാടകസമിതി കൺവീനർ മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.