റിയാദ്: മലപ്പുറം ജില്ല യു.ഡി.എഫ് കമ്മിറ്റി നേതൃത്വത്തിൽ ബത്തയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ മലപ്പുറം,പൊന്നാനി,വയനാട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിനെതിരെയും വർഗീയ ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്നിറക്കി ഇന്ത്യയെ സംരക്ഷിക്കുന്നതിനും മുഴുവൻ ജനാധിപത്യ വിശ്വാസികളും ഇന്ത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുഴുവൻ പ്രവാസി സുഹൃത്തുക്കളോടും വി.ഡി. സതീശൻ അഭ്യർഥിച്ചു.
റിയാദ് മലപ്പുറം ജില്ല യു.ഡി.എഫ് ചെയർമാൻ ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ, പൊന്നാനി ലോക്സഭ മണ്ഡലം സ്ഥാനാർഥി അബ്ദുസമദ് സമദാനി, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി ‘വൺ കാൾ വൺ വോട്ട്’ കാമ്പയിൻ പ്രഖ്യാപിച്ചു. കാമ്പയിന്റെ ഭാഗമായി 25000 വോട്ടർമാരെ നേരിട്ട് റിയാദ് യു.ഡി.എഫ് പ്രവർത്തകർ വിളിക്കും. വൺ കാൾ വൺ വോട്ട് കാമ്പയിൻ ലോഗോ സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് വേങ്ങര സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ജലീൽ തിരൂരിനു നൽകി ഉദ്ഘാടനം ചെയ്തു.
ഷാഫി മാസ്റ്റർ കരുവാരകുണ്ട്, എൽ.കെ അജിത്, അബ്ദുല്ല വല്ലാഞ്ചിറ, സി.പി മുസ്തഫ,ഷുഹൈബ് പനങ്ങാങ്ങര,പി.സി അലി വയനാട്, നവാസ് വെള്ളിമാട് കുന്നു, ശങ്കർ, ജംഷി തുവ്വൂർ, മുജീബ് ഉപ്പട, സത്താർ താമരത്ത്, ഷറഫു വയനാട് തുടങ്ങി കെ.എം.സി.സിയുടെയും ഒ.ഐ.സി.സിയുടെയും നേതാക്കൾ ആശംസകൾ നേർന്നു. റിയാദ് മലപ്പുറം ജില്ല യു.ഡി.എഫ് ജനറൽ ജനറൽ കൺവീനർ സിദ്ദീഖ് കല്ലുപറമ്പൻ സ്വാഗതവും സഫീർ മുഹമ്മദ് നന്ദിയും പറഞ്ഞു. മുനീർ വാഴക്കാട്, വാഹീദ് വാഴക്കാട്, മുനീർ മക്കാനി, സാദിഖ് വടപുരം, ഷാഫി ചിറ്റത്തുപാറ,അമീർ പട്ടണത്ത്, നൗഫൽ താനൂർ,ഉണ്ണി, ഷക്കീൽ തിരൂർക്കാട്,പ്രഭാകരൻ,അർഷാദ് തങ്ങൾ, സലാം മഞ്ചേരി, സഫീർ ഖാൻ മജീദ് മണ്ണാർമല,ബൈജു, മുത്തു പാണ്ടിക്കാട്, യൂനുസ് നാണത്ത്,ഷൗക്കത്ത് ഷിഫ, ഇസ്മായിൽ ഓവുങ്ങൽ, ഷറഫു ചിറ്റാൻ,അൻസാർ വാഴക്കാട്, നജീബ് ആക്കോട്, ഇസ്മായിൽ,ശിഹാബ് അരിപ്പൻ,സലിം വാഴക്കാട്,ബനൂജ് പുലത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.