മു​ഹ​മ്മ​ദ​ലി​

സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് ഒ​രു കോ​ടി ന​ഷ്ട​പ​രി​ഹാ​രം

ജു​ബൈ​ൽ: ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്റെ കു​ത്തേ​റ്റ് മ​രി​ച്ച മ​ല​യാ​ളി​യു​ടെ കു​ടും​ബ​ത്തി​ന് നാ​ല് ല​ക്ഷം റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം. 2023 ജ​നു​വ​രി​യി​ൽ ജു​ബൈ​ലി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​പ്പു​റം ചെ​റു​ക​ര ക​ട്ടു​പ്പാ​റ പൊ​രു​തി​യി​ൽ വീ​ട്ടി​ൽ അ​ല​വി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ​ലി​യു​ടെ കു​ടും​ബ​ത്തി​നാ​ണ് ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ച​ത്.

രാ​ത്രി ഷി​ഫ്റ്റി​ലെ ജോ​ലി​ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തെ​ത്തി ഉ​ച്ച​മ​യ​ക്ക​ത്തി​ലാ​യി​രു​ന്ന മു​ഹ​മ്മ​ദ​ലി​യെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ഹേ​ഷ് കു​ത്തു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മു​ഹ​മ്മ​ദ​ലി​ മരിച്ചു. മ​ഹേ​ഷി​നെ സ്വ​യം ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ്ര​തി​ക്ക്​ വി​ഷാ​ദ രോ​ഗ​ത്തി​ന്റെ അ​സ്വാ​സ്ഥ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. കു​റ്റ​ബോ​ധം കാ​ര​ണ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്ന് മ​ഹേ​ഷ് പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. മു​ഹ​മ്മ​ദ​ലി​യു​ടെ മൃ​ത​ദേ​ഹം ജു​ബൈ​ലി​ൽ ത​ന്നെ സം​സ്ക​രി​ച്ചി​രു​ന്നു.

ചെ​ന്നൈ സ്വ​ദേ​ശി​യാ​യ മ​ഹേ​ഷ് മെ​ഷി​നി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ഹേ​ഷ് ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നു​ള്ള പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി അ​ന്ന​ത്തെ കെ.​എം.​സി.​സി ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ലി​നാ​യി​രു​ന്നു ല​ഭി​ച്ച​ത്.

ജോ​ലി​യി​ലി​രി​ക്കെ മ​രി​ച്ചാ​ൽ ക​മ്പ​നി ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കു​മെ​ന്ന​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ക​മ്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര ഇ​ൻ​ഷു​റ​ൻ​സ് തു​ക ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ക​മ്പ​നി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക കൈ​മാ​റി​. താ​മ​സി​യാ​തെ മു​ഹ​മ്മ​ദ​ലി​യു​ടെ കു​ടും​ബ​ത്തി​​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടും. ജു​ബൈ​ലി​ലെ ഒ​രു കെ​മി​ക്ക​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മു​ഹ​മ്മ​ദ​ലി. താ​ഹി​റ​യാ​ണ് ഭാ​ര്യ. നാ​ലു പെ​ണ്മ​ക്ക​ൾ.

Tags:    
News Summary - One crore compensation to the Family of Malayali who was stabbed to death by co worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.