തിരുവനന്തപുരം സ്വദേശിയെ റിയാദിൽ മാൻഹോളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ റിയാദിൽ മാൻഹോളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർ കാവ് പ്ലാവർത്തല പുത്തൻ വീട്ടിൽ രാജേഷ് കുമാറിനെയാണ് (35) ജോലിസ്ഥലത്തെ മാൻഹോളിൽ മരിച്ചത്.

ടാങ്കർ ലോറി ഡ്രൈവറായിരുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് മാൻ ഹോളിൽ വീണ പൈപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു മരണപ്പെട്ടതെന്ന് കരുതുന്നു. മാൻഹോളിന്റെ കരയിൽ മൊബൈൽ ഫോണും വാച്ചും അഴിച്ചു വെച്ച നിലയിലായിരുന്നു. ഈ സമയത്തു അടുത്ത് മറ്റാരും ഇല്ലാതിരുന്നതു അപകടം പുറത്തറിയാൻ വൈകുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലെ ജീവനക്കാരനനാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ്: ശശീന്ദ്രൻ നായർ, മാതാവ്: ഉഷാ കുമാരി. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിന് സൃഹൃത്ത് ഷൈജുവിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, തിരുവനന്തപുരം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് നവാസ് ബീമാ പള്ളി എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - One died in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.