തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ട്ര​ക്കു​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പെ​ർ​മി​റ്റ്​ നി​ർ​ബ​ന്ധം

പി.​കെ. സി​റാ​ജ്

ജി​ദ്ദ: സൗ​ദി​യി​ലെ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ട്ര​ക്കു​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പെ​ർ​മി​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ജി​ദ്ദ തു​റ​മു​ഖ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

തു​റ​മു​ഖ അ​തോ​റി​റ്റി​യു​ടെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം (ഫ​സ്​​ഹ്) വ​ഴി പെ​ർ​മി​റ്റെ​ടു​ക്കു​ന്ന ട്ര​ക്കു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി. ജി​ദ്ദ ഇ​സ്​​ലാ​മി​ക് പോ​ർ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ ട്ര​ക്കു​ക​ൾ​ക്കും ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഫ​സ​ഹ് ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം വ​ഴി അ​പ്പോ​യ​ൻ​റ്​​െ​മ​ൻ​റ്​ എ​ടു​ക്കേ​ണ്ട​താ​ണ്. ജ​ന​റ​ൽ പോ​ർ​ട്ട്‌​സ് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ത​ന്ത്ര​പ്ര​ധാ​ന​മാ​യ വാ​ണി​ജ്യ​കേ​ന്ദ്ര​മെ​ന്ന​നി​ല​യി​ൽ ജി​ദ്ദ ഇ​സ്​​ലാ​മി​ക് പോ​ർ​ട്ടി​െൻറ സ്ഥാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സേ​വ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പ​രി​ഷ്‌​കാ​രം. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തു​റ​മു​ഖ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, ട്ര​ക്കു​ക​ളു​ടെ കാ​ത്തി​രി​പ്പ് സ​മ​യം കു​റ​ക്കു​ക. തു​റ​മു​ഖ മേ​ഖ​ല​ക്ക് ചു​റ്റു​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ക, തു​റ​മു​ഖ​ത്തി​െൻറ പ്ര​വ​ർ​ത്ത​നം 24 മ​ണി​ക്കൂ​റും നി​ല​നി​ർ​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ സം​വി​ധാ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ക​സ്​​റ്റം​സ് ഉ​പ​ഭോ​ക്താ​ക്ക​ളും ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​ക​ളും ഫ​സ​ഹ് പ്ലാ​റ്റ്‌​ഫോം വ​ഴി അ​പ്പോ​യ​ൻ​റ്​​മെൻറ് എ​ടു​ക്കു​ണം. അ​നു​വ​ദി​ച്ചി​ട്ടു​ള്ള തീ​യ​തി​യും സ​മ​യ​വും പാ​ലി​ച്ച് കൊ​ണ്ടാ​യി​രി​ക്ക​ണം ഡ്രൈ​വ​ർ​മാ​ർ ട്ര​ക്കു​ക​ളു​മാ​യി തു​റ​മു​ഖ​ത്തേ​ക്ക് എ​ത്തേ​ണ്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ മു​ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ആ​ഗ​സ്​​റ്റ്​ 11 മു​ത​ൽ ഭാ​ഗി​ക​മാ​യി ഇ​തു പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. ച​ര​ക്ക് നീ​ക്ക​ത്തി​െൻറ ആ​ഗോ​ള ഹ​ബ്ബാ​യി സൗ​ദി​യെ മാ​റ്റു​മെ​ന്ന് നേ​ര​ത്തേ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ തു​റ​മു​ഖ​ങ്ങ​ളി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Online permits for trucks to enter sea port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.