ജിദ്ദ: 'ഹിജ്റ അതിജീവനത്തിെൻറ പ്രചോദനമാണ്' എന്ന വിഷയത്തിൽ തനിമ ജിദ്ദ സൗത്ത് സോൺ ഓൺലൈൻ കലാ സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. സിജി മോട്ടിവേഷനൽ ട്രെയിനർ കെ.ടി. അബൂബക്കർ ഉദ്ഘാടനംചെയ്തു. അതിജീവനം ആഗ്രഹിക്കുന്ന ഒരു ജനതക്ക് വിജയിക്കണമെങ്കിൽ പരിത്യാഗം നിർബന്ധമാണെന്നും അതിന് സന്നദ്ധരാവാത്തവർക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് നബി ഉൾപ്പെടെയുള്ള പ്രവാചകന്മാരുടെ ജീവിതത്തിലുണ്ടായ ഇത്തരം പരിത്യാഗങ്ങളുടെ മഹിത മാതൃകകൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ വിശ്വാസികൾ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷമീം ഇസ്സുദ്ദീൻ, എ.പി. ശിഹാബ്, അബൂ ത്വാഹിർ എന്നിവർ സംസാരിച്ചു. തസ്ലീമ അഷ്റഫ് കഥയും ഷഹർബാൻ നൗഷാദ് കവിതയും അവതരിപ്പിച്ചു. സാദിഖലി തുവ്വൂർ, നൗഷാദ് മുക്കം, കെ.എം. അനീസ്, റബീഅ ഷമീം എന്നിവർ ഗാനങ്ങൾ ആലപിച്ചു. നിസാർ കരുവാരകുണ്ട് മോഡറേറ്ററായിരുന്നു. റൂഹൈം മൂസ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.