ജിദ്ദ: പ്രവാസി വെൽഫെയർ ഷറഫിയ മേഖല കുടുംബസംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ജിദ്ദ ഹറാസാത്തിലെ വില്ലയിൽ നടന്ന സംഗമം പ്രവാസി വെൽഫെയർ സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് അബ്ദുൽ അസീസ് കണ്ടോത്ത് അധ്യക്ഷത വഹിച്ചു. ദീർഘനാളത്തെ പ്രവാസത്തിനിടയിലെ വിവിധ സേവനപ്രവർത്തനങ്ങൾ പരിഗണിച്ച് യൂസുഫ് ഹാജി, എ.പി.എം. മുഹമ്മദലി, അൻവർ തലശ്ശേരി എന്നിവരെ യഥാക്രമം ഷഫീഖ് മേലാറ്റൂർ, അബ്ദുൽ ജലീൽ നെട്ടൂർ, അബ്ദുൽ റഹീം ഒതുക്കുങ്ങൽ എന്നിവർ പൊന്നാടയണിയിച്ചു. സംഗമത്തിൽ മുതിർന്നവരുടെ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും നടന്നു.
ഷെജീന ജലീൽ ഒരുക്കിയ ഒപ്പന ആയിഷ മൻഹ, ഫൈഹ സുബൈദ, കെ. ഫൈഹ, ഹന മെഹ്റിൻ, റംസി ജബിൻ, റയ്യ ജബിൻ, സഹ്റ ജസീർ എന്നിവർ അവതരിപ്പിച്ചു. അഫ് റാസ് സിദാൻ ഫാസിൽ, ഫൈസ സുബൈദ, ഫിസാൻ അഹ്മദ്, ഫിൽസ, ജസ നഈം, രിസ് വ സൈനബ്, സംറാ ജസീർ എന്നിവർ വെൽക്കം ഡാൻസ് അവതരിപ്പിച്ചു. മുഹ്സിന, സിതാര, സ്വദീഖ എന്നിവർ കൊറിയോഗ്രാഫർമാരായിരുന്നു. ഷാഹിദ നിസാർ ഒരുക്കിയ സംഘഗാനം ഫാത്തിമ നഷ, ഫാത്തിമ ഹന, മറിയം റയ്യാൻ എന്നിവർ ആലപിച്ചു. ഷഫീദ ഒരുക്കിയ ഡാൻസ് മുഹമ്മദ് നഹാനും വി.പി. മുബശിറ ഒരുക്കിയ ഡാൻസ് അസാ അനസും അവതരിപ്പിച്ചു. മുഹമ്മദ് അബാൻ, മുഹമ്മദ് നെഹാൻ എന്നിവർ സംഘഗാനവും മുഹമ്മദ് അബാൻ ലഘു പ്രസംഗവും അവതരിപ്പിച്ചു. അബ്ദുൽ ജലീൽ നെട്ടൂർ, സാദിഖലി തുവ്വൂർ, എൻ.കെ അശ്റഫ്, അബ്ദുൽ വാഹിദ്, അമൻ ഫൈസൽ, റസൽ കണ്ണൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശിഹാബുദ്ദീൻ കരുവാരക്കുണ്ട് സ്വന്തം കവിതയും എൻ.കെ അശ്റഫ് ക്വിസും അവതരിപ്പിച്ചു. സൈനുൽ ആബിദ്, നൗഷാദ് നിടോളി, അമീർ ത്വാഹ, സലാം മാസ്റ്റർ, കുട്ടി മുഹമ്മദ്, ഇസ്ഹാഖ്, റഫീല സൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.