ദമ്മാം: ചെറിയ പെരുന്നാൾ ദിനത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ദമ്മാം സിറ്റി സെക്ടർ ഈദ് പുലരി നടത്തി. സെക്ടർ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി അമാനി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ദമ്മാം സെൻട്രൽ അഡ്മിൻ സെക്രട്ടറി മുനീർ തോട്ടട ഉദ്ഘാടനം ചെയ്തു.
മഹാമാരി കാലത്തെ ആരാധനകൾ എങ്ങനെയായിരിക്കണമെന്ന് ഇസ്ലാം പ്രത്യേകം നിഷ്കർഷിക്കുന്നുവെന്നും ഈദ് ആഘോഷം ഒരു ആരാധനയാണെന്നും സന്ദേശപ്രഭാഷണം നടത്തിയ സിദ്ദീഖ് ഇർഫാനി കുനിയിൽ പറഞ്ഞു. മാസ്റ്റർ ശമ്മാസ്, മാസ്റ്റർ റൈഹാൻ എന്നിവർ ഗാനങ്ങളാലപിച്ചു.
സെൻട്രൽ നേതാക്കളായ ഷംസുദ്ദീൻ സഅദി, റാഷിദ് കോഴിക്കോട്, ഹംസ എളാട് എന്നിവർ പങ്കെടുത്തു. സെക്ടർ സെക്രട്ടറി റമദാൻ മുസ്ലിയാർ പുന്നാട് സ്വാഗതവും അഷ്റഫ് ചാപ്പനങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.