റി​യാ​ദ് അ​ൽ-​യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ന്ന ഇ​ന്റ​ർ​സ്‌​കൂ​ൾ സോ​ണ​ൽ ഇം​ഗ്ലീ​ഷ് ഡി​ബേ​റ്റ് സൗ​ദി മ​ധ്യ​മേ​ഖ​ല മ​ത്സ​ര വി​ജ​യി​ക​ൾ

ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരത്തിൽ അൽ-യാസ്മിൻ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്

റിയാദ്: 30ാമത് ഇന്റർ സ്‌കൂൾ സോണൽ ഇംഗ്ലീഷ് ഡിബേറ്റ് സൗദി മധ്യമേഖല മത്സരം റിയാദ് അൽ-യാസ്മിൻ ഇന്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഐ.ഐ.എസ് മജ്മഅ, ഐ.ഐ.എസ് ബുറൈദ എന്നിവയുൾപ്പെടെ 12 സ്കൂളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഡൽഹി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ മയ്‌റാജ് മുഹമ്മദ് ഖാൻ, ഐ.ഐ.എസ് മജ്മഅ പ്രിൻസിപ്പൽ എസ്.എം. ഷൗക്കത്ത് ഹയാത്ത് എന്നിവർ അതിഥികളായി.

അൽ-യാസ്മിൻ ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് അതിഥികളെയും മറ്റു വിശിഷ്ടാതിഥികളെയും വരവേറ്റു. സീനിയർ വിഭാഗത്തിൽ യഥാക്രമം 'ഫോർ ദ മോഷൻ', 'എഗെയിൻസ്റ്റ് ദ മോഷൻ' എന്നിവയായിരുന്നു വിഷയങ്ങൾ. മികച്ച സ്പീക്കർമാരായി പ്ലസ് വണ്ണിലെ ലെന ഇഖ്ബാൽ, പ്ലസ് ടുവിലെ നുഅ്മാൻ അഹമ്മദ് എന്നിവരെ തിരഞ്ഞെടുത്തു.

ജൂനിയർ വിഭാഗത്തിൽ ബി. രൂപശ്രീ മികച്ച മൂന്നാമത്തെ സ്പീക്കറായിരുന്നു. അൽ-യാസ്മിൻ ഇന്റർനാഷനൽ സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ് ട്രോഫി കരസ്ഥമാക്കി. 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമൂഹത്തിന് നല്ലതാണോ?', 'ഗുരുക്കന്മാർക്കും ലൈഫ് കോച്ചുകൾക്കും വിജയം ഉറപ്പാക്കാൻ കഴിയുമോ?' എന്നതായിരുന്നു ജൂനിയേഴ്സിനും സീനിയേഴ്സിനും യഥാക്രമം മത്സരത്തിന്റെ വിഷയങ്ങൾ. ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനൂപ് നന്ദി പറഞ്ഞു.

Tags:    
News Summary - Overall Championship for Al-Yasmin School in Inter School Debate Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.