ജിദ്ദ: ഫാൽക്കണുകളുടെ ഉടമസ്ഥാവകാശം നിയമാനുസൃതമാക്കാനുള്ള കാലയളവ് 2022 ഏപ്രിൽ നാല് വരെയാണെന്ന് സൗദി വന്യജീവി വികസന കേന്ദ്രം അറിയിച്ചു. ഉടമ ആരാണെന്ന് അറിയാത്ത, അല്ലെങ്കിൽ അജ്ഞാതമായ ഫാൽക്കണുകളുടെ പദവി ശരിയാക്കാനാണ് ഈ അവസരം. ഉടമസ്ഥാവകാശത്തിനുള്ള അപേക്ഷ 'ഫിത്രി' ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് സമർപ്പിക്കേണ്ടത്.
അപേക്ഷയിൽ ആവശ്യപ്പെടുന്ന നടപടിക്രമം എല്ലാം പൂർത്തിയാക്കിയിരിക്കണം.
പരിസ്ഥിതി സംരക്ഷണം വ്യവസ്ഥാപിതമാക്കുന്നതിന്റെയും വന്യജീവികളും അവയുടെ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെയും ഭാഗമാണിത്.
ഉറവിടം അറിയാത്ത ഫാൽക്കണുകളുടെ ഉടമകൾക്ക് നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായി പദവി ശരിയാക്കാനും ഭാവിയിൽ ലൈസൻസുകളോ, പാസ്പോർട്ടുകളോ നൽകുന്നതിനുള്ള നടപടികൾ എളുപ്പമാക്കുന്നതിനുമാണിതെന്നും വന്യജീവി വികസനകേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.