റിയാദ്: പല്ലാരിമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയായ ‘ഇടം’ മൂന്നാം വാർഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ചുള്ള പൊതുയോഗം കോതമംഗലം എം.എൽ.എ ആൻറണി ജോൺ ഉദ്ഘാടനം ചെയ്തു. നാടിന്റെ പൊതുവായ പ്രവർത്തനമണ്ഡലത്തിൽ ഇടം നടത്തിവരുന്ന ഇടപെടലുകൾ ശ്ലാഘനീയമാണെന്നും കൂടുതൽ കരുത്തോടെ വരുംകാലങ്ങളിൽ പ്രവർത്തിക്കാൻ എം.എൽ.എ എന്ന നിലയിൽ തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇടം പ്രസിഡൻറ് ഷിഹാബ് അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജഹാൻ എം. ഹസൈനാർ പ്രവർത്തന, സംഘടന റിപ്പോർട്ടും ട്രഷറർ റിയാസ് പുലാരിയിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അടുത്ത രണ്ടു വർഷക്കാലം സംഘടനയെ നയിക്കാൻ 23 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു.
അജാസ് ഒ. ജമാൽ (പ്രസി.), സിജിൻ കൂവള്ളൂർ (സെക്ര.), അൻഷാദ് നാസർ (ട്രഷ.), സഫർ പൈമറ്റം, ഷൗക്കത്ത് അലി (വൈ. പ്രസി.), അഖിലേഷ് മാത്യു, ഷിഹാബ് അബൂബക്കർ (ജോ. സെക്ര.), ഷാജഹാൻ (ജോ. ട്രഷ.), ഹസീന റസാഖ് (വിമൻസ് കോഓഡിനേറ്റർ), ജെഫിൻ കൂവള്ളൂർ (മീഡിയ കോഓഡിനേറ്റർ), അജിൽസ്, മുഹ്സിൻ (പ്രോഗ്രാം കോഓഡിനേറ്റേഴ്സ്) എന്നിവരെ ഭാരവാഹികളായി ആദ്യ എക്സിക്യൂട്ടിവ് യോഗം തെരഞ്ഞെടുത്തു. സെക്രട്ടറി സിജിൻ കൂവള്ളൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.