റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ കണ്ണൂർ പെരളശ്ശേരി സ്വദേശി നൗഷാദിന് കേളി കലാസാംസ്കാരിക വേദി ദവാദ്മി യൂനിറ്റ് പ്രവർത്തകർ തുണയായി. ദവാദ്മി ബിജാദിയായിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന നൗഷാദിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഒരു മാസത്തോളം ദവാദ്മി ജനറൽ ആശുപത്രിയിലെ വെൻറിലേറ്ററിൽ ചികിത്സയിലിരുന്ന നൗഷാദ് തുടർചികിത്സക്ക് നാട്ടിൽ പോകുന്നതിനായി കേളിയുടെ സഹായം അഭ്യർഥിക്കുകയായിരുന്നു.
ദവാദ്മിയിലെ കേളി രക്ഷാധികാരി സമിതി അംഗങ്ങളും മറ്റ് പ്രവർത്തകരും സ്വരൂപിച്ച സഹായം നൗഷാദിന് കൈമാറുകയും നാട്ടിൽ പോകാനുള്ള സഹായങ്ങൾ നൽകുകയും ചെയ്തുകേളി പ്രവർത്തകർക്കും നഴ്സുമാർക്കും നൗഷാദ് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം വീൽ ചെയർ സഹായത്തോടെ സഹോദരനോടൊപ്പം നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.