ജിദ്ദ: യാത്രക്കാരന് കോവിഡെന്ന സംശയത്തിൽ 'സിൽവൽ സ്പിരിറ്റ്'ക്രൂയിസ് കപ്പൽ വിനോദയത്ര ഷെഡ്യുൾ ചെയ്തതിലും നേരത്തേ യാത്ര അവസാനിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി പോർട്ടിൽനിന്ന് മൂന്നുദിവസത്തെ ചെങ്കടൽ യാത്രക്കായി പുറപ്പെട്ടത്. കോവിഡ് ബാധയുണ്ടെന്ന് സംശയിച്ച ആളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി. യാത്രക്കാരോട് നിശ്ചിത സ്ഥലങ്ങളിൽ കഴിയാൻ ആവശ്യപ്പെട്ടു. പോർട്ടിൽ ആരോഗ്യമന്ത്രാലയത്തിെൻറ സംഘം തയാറാണ്.
യാത്രയുടെ അവസാനനിമിഷത്തിലാണ് സംശയം ബലപ്പെട്ടത്. കപ്പലിലെ പ്രത്യേക ആരോഗ്യസംഘമാണ് പരിശോധന നടത്തിയതെന്ന് റെഡ് സീ ക്രൂയിസ് കപ്പൽ കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെയും കപ്പൽ ജീവനക്കാരുടെയും ആരോഗ്യസുരക്ഷയാണ് പ്രധാനം. എല്ലാ േപ്രാേട്ടാ േകാളും ഇതിനായി പ്രയോഗിക്കുകയും മികച്ച രീതിയിൽ നടപ്പാക്കുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.