ജിദ്ദ: അന്താരാഷ്ട്ര വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി ഈ വർഷത്തെ തീർഥാടകരെ സ്വീകരിക്കാനുള്ള തയാറെടുപ്പ് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് പൂർത്തിയാക്കി. ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങളാണ് യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഒരുക്കിയിരിക്കുന്നത്. തീർഥാടകരുടെ സേവനത്തിനായി വിവിധ ഭാഷകളിൽ യോഗ്യരായ ആളുകളെയാണ് കവാടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്.
ഏൽപിച്ച ജോലികൾ കൃത്യമായും സമർഥമായും നിർവഹിക്കാനും തീർഥാടകരെ സേവിക്കുന്നതിലെ പരിശ്രമം തുടരാനും ഹജ്ജ് സംബന്ധിച്ച യോഗത്തിൽ പാസ്പോർട്ട് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ അൽയഹ്യ ഡയറക്ടറേറ്റിലെ ജീവനക്കാരോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.