ജിദ്ദ: പത്തനംതിട്ട ജില്ല സംഗമത്തിന്റെ (പി.ജെ.എസ്) വാർഷിക പൊതുയോഗം ചേർന്നു. പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ജിദ്ദയിലെ നൃത്താധ്യാപിക പുഷ്പ സുരേഷിന് യാത്രയയപ്പും നൽകി. പ്രസിഡൻറ് ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ചു. സീസൺസ് റസ്റ്റാറന്റിൽ കൂടിയ യോഗം രക്ഷാധികാരി അലി റാവുത്തർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് അഡ്മിൻ സന്തോഷ് കെ. നായർ ക്ഷേമകാര്യ റിപ്പോർട്ടും വൈസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം വാർഷിക റിപ്പോർട്ടും ട്രഷറർ ഷറഫുദ്ദീൻ വാർഷിക കണക്കുകളും അവതരിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന പുഷ്പ സുരേഷിന് പ്രസിഡൻറ് ജോസഫ് വർഗീസ് ഉപഹാരം കൈമാറി.
പുഷ്പ സുരേഷിനെ കുറിച്ചുള്ള വിഡിയോ ചിത്രം പ്രദർശിപ്പിച്ചു. സുഡാനിൽനിന്ന് പ്രവാസി ഇന്ത്യക്കാർ ജിദ്ദ തുറമുഖത്ത് എത്തിയപ്പോൾ വളൻറിയറായി രാപ്പകൽ ഭേദമന്യേ ‘ഓപറേഷൻ കാവേരിയിൽ’ പങ്കെടുത്ത പി.ജെ.എസ് അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു.
മനു പ്രസാദ്, ജോർജ് വർഗീസ്, മനോജ് മാത്യു അടൂർ, വർഗീസ് ഡാനിയൽ, വിലാസ് കുറുപ്പ്, അനിൽ കുമാർ, അനിൽ ജോൺ, സലിം മാജിദ്, നവാസ് റാവുത്തർ, സന്തോഷ് കെ. ജോൺ, എബി ചെറിയാൻ, നൗഷാദ് അടൂർ, സജി ജോർജ്, എൻ.ഐ. ജോസഫ്, മാത്യു തോമസ്, സിയാദ് അബ്ദുല്ല, രഞ്ജിത് മോഹൻ, അനിയൻ ജോർജ് തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും ജോയൻറ് സെക്രട്ടറി ഹൈദർ അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.