മസ്കത്ത്: പത്തനംതിട്ട സ്വദേശിയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഒാമല്ലൂർ ഉൗന്നുകൽ സ്വദേശി ജിനു. പി. രാജു (29) ആണ് മരിച്ചത്. അൽ ഖുവൈറിലെ താമസ സ്ഥലത്തിന് മുകളിലെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൗജിപ്ഷ്യൻ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ഡ്രാഫ്റ്റ്സ്മാനായിരുന്നു. ഉച്ച ഭക്ഷണത്തിന് റൂമിലേക്ക് പോയതാണ്. ഏറെ സമയം കഴിഞ്ഞും കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഇൗ കമ്പനിയിൽ നിരവധി വർഷങ്ങൾ ജോലി ചെയ്തിട്ടുള്ള ജിനു രണ്ട് വർഷം മുമ്പ് വിസ കാൻസൽ ചെയ്ത് നാട്ടിൽ പോയിരുന്നു. പിന്നീട് പുതിയ വിസയിൽ തിരിച്ചെത്തിയിട്ട് ഏതാനും മാസങ്ങൾ ആകുന്നതേയുള്ളൂ. ബുധനാഴ്ച രാവിലെ മുതൽ ജിനു മാനസിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചിരുന്നതായി സുഹൃത്ത് പറഞ്ഞു. വ്യാഴാഴ്ച നാട്ടിൽ പോകണമെന്ന് കമ്പനിയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ഒരു മലയാളിയുൾപ്പെടെ നാല് വിദേശികളാണ് മസ്കത്തിൽ ആത്മഹത്യ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.