റിയാദ്: പയ്യന്നൂർ സൗഹൃദ വേദി റമദാൻ ആദ്യ ദിനത്തിൽ തന്നെ നോമ്പുതുറ സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഹാളിൽ നടന്ന പരിപാടി ജോയൻറ് സെക്രട്ടറി സുബൈർ റവാബിയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു.
പ്രസിഡൻറ് സനൂപ് കുമാർ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സെൻട്രൽ ദഅവാ വിഭാഗം ജനറൽ കൺവീനൻ ബഷീർ സലാഹി റമദാൻ സന്ദേശം അവതരിപ്പിച്ചു.
അബ്ദുൽ മജീദ്, ശിഹാബ് കൊട്ടുകാട്, സത്താർ കായംകുളം, വിജയൻ നെയ്യാറ്റിൻകര, വി.ജെ. നസ്റുദീൻ, അലക്സ് കൊട്ടാരക്കര, കാസിം, ഹമ്മദ് സാലി എന്നിവർ ചടങ്ങിൽ സംസാരിച്ചു. റമദാൻ ആസ്പദമാക്കി തനിമ അംഗം ഉമർ നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായ ഇബ്രാഹിം, അബ്ദുൽ ജലീൽ, നവാസ് എന്നിവർക്ക് സഫീർ വണ്ടൂർ, സുബൈർ, അബ്ദുറഹ്മാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കഴിഞ്ഞവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാവിജയിയായ ജിഷ്ണു സനൂപ്, പ്ലസ് ടു വിജയികളായ അശ്വതി കെ. നായർ, നിവേദിത ദിനേഷ് എന്നിവർക്ക് ശിഹാബ് കൊട്ടുകാട്, സത്താർ കായംകുളം, പ്രിയ സനൂപ് എന്നിവർ പ്രശംസാഫലകം കൈമാറി.
നാസർ കല്ലറ പങ്കെടുത്തു. വി.വി. തമ്പാൻ, റഫീഖ്, ജഗദീപ്, അബ്ദുറഹ്മാൻ, അനൂപ്, ദീപു, ഉണ്ണിക്കുട്ടൻ, ഹരിനാരായണൻ, വരുൺ, മുഹമ്മദ് ഇസാഖ്, ജുനൈദ്, അർഷാദ് കാനായി, അബ്ദുൽ ബാസിത്ത്, അബ്ദുൽ ഖാദർ, അബ്ദുൽ വഹാബ്, ഇസ്മാഈൽ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും ട്രഷറർ കൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.